Connect with us

യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നു; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്

Malayalam

യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നു; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്

യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നു; യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്

മലയാളത്തിലെ പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സംവിധായകന്‍ ലാല്‍ജോസ്. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഗോള്‍ദന്‍ നിസ സ്വീകരിച്ചത്.

യുഎഇ എക്കാലത്തും തനിക്ക് ഒരു രണ്ടാം വീട് പോലെയായിരുന്നെന്ന് ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന്റെ ചിത്രത്തിനൊപ്പം ലാല്‍ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘അന്‍പതിലേറെ രാജ്യങ്ങളില്‍ സഞ്ചരിച്ചതില്‍ നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി. ഒരു രാജ്യം നിങ്ങളെ വീണ്ടും കണക്കിലെടുക്കുന്നുവെങ്കില്‍ അത് ആ രാജ്യത്തിന്റെ സൗന്ദര്യം കൊണ്ടല്ല, മറിച്ച് അവരുടെ ആതിഥേയത്വം കൊണ്ടാണ് അത്.

അവിടുത്തെ സംവിധാനവും അധികൃതരും നിങ്ങളോടും നിങ്ങളുടെ പ്രിയപ്പെട്ടവരോടും ഇടപെടുന്നതിന്റെ രീതി കൊണ്ടാണ്. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷം. ഈ ഉദാരതയ്ക്ക് യുഎഇ അധികൃതരോട് നന്ദി’, എന്നും ലാല്‍ജോസ് കുറിച്ചു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മ്യാവൂ’വിന്റെ പ്രധാന ലൊക്കേഷന്‍ ദുബൈ ആയിരുന്നു. സൗബിന്‍ ഷാഹിര്‍ നായകനും മംമ്ത മോഹന്‍ദാസ് നായികയുമാവുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. അറബിക്കഥ, ഡയമണ്ട് നെക്‌ലെയ്‌സ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടില്‍ നേരത്തെ എത്തിയിട്ടുള്ള ചിത്രങ്ങള്‍.

More in Malayalam

Trending

Recent

To Top