കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റിന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരി ഉണ്ടായിരുന്നു; ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റിന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരി ഉണ്ടായിരുന്നു; ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ സ്ക്രീന്‍ ടെസ്റ്റിന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരി ഉണ്ടായിരുന്നു; ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായിക
ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന സിനിമയിലേയ്ക്ക് സ്ക്രീന്‍ ടെസ്റ്റിനായി പോയപ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടന് പൃഥ്വിരാജ്. സംവിധായകന് ഫാസിലിന്റെ വീട്ടില്‍ ആയിരുന്നു തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റാന് വേണ്ടി പോയത് എന്ന് റെഡ് എഫ്എമ്മിന് നല്കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.
അന്ന് തന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന് തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് താന്‍ അഭിനയിച്ചതെന്നും പൃഥ്വിരാജ് പറയുന്നു.
എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ തനിക്ക് സെലക്ഷന് നേടാനായില്ല. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നുമാണ് ഫാസില്‍ പറഞ്ഞതെന്ന് പൃഥ്വിരാജ് ഓര്‍ക്കുന്നു.
ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചാണ് സ്ക്രീന്‍ ടെസ്റ്റ് നടന്നത്. ക്യാമറാമാന് ആനന്ദകുട്ടനും അന്ന് അവിടെ ഉണ്ടായിരുന്നു. കാലങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് നന്ദനം സംവിധാനം ചെയ്യാന്‍ നിന്ന സമയത്ത് തന്നെ പടത്തിലേക്ക് നിര്‍ദേശിച്ചത് ഫാസിലായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
ഫാസിലിന്റെ മകന് ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തിയത്. ഫഹദ് നായകനാകുന്ന ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. കൈയ്യെത്തും ദൂരത്ത് വേണ്ടത്ര വിജയമായി മാറിയെങ്കിലും അതിലെ പാട്ടുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ഇന്നും പ്രേക്ഷകര്‍ ആസ്വാദിക്കുന്ന ഗാനങ്ങളാണ് ചിത്ത്രതിലേത്. മമ്മൂട്ടി അതിഥി താരമായി എത്തിയിരുന്നുവെങ്കിലും ചിത്രം പരാജയപ്പെടുകയായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...