Malayalam
‘ആ ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണ്’; മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കുറിച്ച് പൃഥ്വിരാജ്
‘ആ ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണ്’; മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും കുറിച്ച് പൃഥ്വിരാജ്
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനേയും പ്രിയദര്‍ശനേയും കുറിച്ചുള്ള പൃഥ്വിരാജിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇരുവരേയും ഒന്നിച്ച് കണ്ടുമുട്ടിയതിനെ കുറിച്ചാണ് നടന് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലെജന്‍ഡ്, മാസ്റ്റേഴ്സ് എന്നീ ഹാഷ്ടാഗോടെയായിരുന്നു പൃഥ്വിയുടെ ട്വീറ്റ്. എപ്പോഴത്തെയും പോലെ തന്നെ പൃഥ്വിരാജിന്റെ ഈ ട്വീറ്റും പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
”മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞ ജീവിതകാലത്തിന് തുല്യമാണ്’ എന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്.
ലോക്ക് ഡൗണിന് ശേഷം സിനിമ ഷൂട്ടിങ്ങുമായി തിരക്കിലാണ് പൃഥ്വിരാജ്. ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബികടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാറായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
മോളിവുഡ് താരങ്ങളോടൊപ്പം തെന്നിന്ത്യന്‍ ബോളിവുഡ് സിനിമയിലെ പ്രമുഖ താരങ്ങളും എത്തുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറുടെ റിലീസിനായി കാത്തിരിരക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തിയേറ്റര്‍ റിലീസായി എത്തുന്ന ചിത്രമാണിത്.
