Malayalam
പുതിയ സിനിമയെ കുറിച്ച് സൂചന നല്‍കി പൃഥ്വിരാജ്; മകള്‍ അലംകൃത എഴുതിയ കഥ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് പറയുന്നത്
പുതിയ സിനിമയെ കുറിച്ച് സൂചന നല്‍കി പൃഥ്വിരാജ്; മകള്‍ അലംകൃത എഴുതിയ കഥ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് പറയുന്നത്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിലൂടെ പൃഥ്വിരാജ് സംവിധാന രംഗത്തേയ്ക്കും എത്തി. താരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ പുതിയൊരു സിനിമ കൂടി സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നുവെന്ന് സൂചനയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. മകള്‍ അലംകൃത എഴുതിയ കഥ പങ്കുവെച്ചാണ് പൃഥ്വിരാജ് പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നത്.
‘ഈ ലോക്ക്ഡൗണില്‍ കേട്ട മികച്ച വണ്‍ലൈന്‍. പക്ഷേ ഈ മഹാമാരി കാലത്ത് ഇത് ചിത്രീകരിക്കാന്‍ പ്രയാസമായതിനാല്‍, മറ്റൊരു തിരക്കഥ ഞാന്‍ തെരഞ്ഞെടുത്തു. അതെ വീണ്ടും ക്യാമറയ്ക്ക് പിന്നിലേക്ക് പോകുവാന്‍ തീരുമാനിച്ചു. കൊവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിച്ച് ചെയ്യാവുന്ന ചിത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ’ എന്നാണ് താരം അറിയിച്ചത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുകയും ആ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറുകയും ചെയ്തു.
മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായി എത്തുന്ന സിനിമയില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം ഭ്രമം, തീര്‍പ്പ്, ആടുജീവിതം തുടങ്ങി നിരവധി സിനിമകളാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെ കോള്‍ഡ് കേസ് എന്ന സിനിമ ഒടിടി റിലീസിനും ഒരുങ്ങുന്നുണ്ട്.
