Connect with us

പ്രിത്വിരാജ് അഭിനയിച്ച മോഹൻലാലിൻറെ 3 റോളുകള്‍

Articles

പ്രിത്വിരാജ് അഭിനയിച്ച മോഹൻലാലിൻറെ 3 റോളുകള്‍

പ്രിത്വിരാജ് അഭിനയിച്ച മോഹൻലാലിൻറെ 3 റോളുകള്‍

പ്രിത്വിരാജ് അഭിനയിച്ച മോഹൻലാലിൻറെ 3 റോളുകള്‍

 

മോഹൻലാൽ ഉപേക്ഷിച്ച ൩ സിനിമകളിൽ ആണ് പൃഥ്വിരാജ് നായകനായെത്തിയ്തു , മൂന്നും പ്രമുഖ സംവിധായകരുടെ സിനിമകൾ
ഇതിൽ രണ്ടെണ്ണം ബോസ്‌ഓഫീസിൽ തകർന്നു ! ഒന്ന് വമ്പൻ ഹിറ്റാവുകയും ചെയ്തു .

ചക്രം .

സംവിധായകന്‍  കമല്‍  ലോഹിതദാസിന്‍റെ രചനയില്‍ മോഹന്‍ലാലിനെ  ലോറി ഡ്രൈവറും ദിലീപിനെ കിളിയുമാക്കിയാണ്  ‘ ചക്രം’  എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാല്‍ , ഇടയ്ക്ക് വെച്ച് അസാധാരണമായ ചില കാരണങ്ങളാല്‍  കമലിന്‍റെ ചക്രം പഞ്ചറായി. പിന്നീട് , രചയിതാവായ  ലോഹിതദാസ് സംവിധായകനായി മാറിയപ്പോള്‍  മോഹന്‍ലാല്‍ -ദിലീപ് എന്നിവര്‍ക്ക് പകരം പ്രിത്വിരാജ് – വിജീഷ് കൂട്ട്  കെട്ടിലായിരുന്നു  ചക്രം പുനര്‍നിര്‍മ്മിച്ചത്.

വെള്ളിത്തിര

മോഹന്‍ലാല്‍ -ശങ്കര്‍ ടീമിനൊപ്പം ‘എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു ‘ എന്ന  ചിത്രം ഒരുക്കികൊണ്ടാണ് ഭദ്രന്‍ സംവിധായകനായി മാറുന്നത് . പിന്നീട് , ഭദ്രന്‍ സംവിധാനം ചെയ്ത   ഒട്ടുമിക്ക ചിത്രങ്ങളിലും മോഹന്‍ലാലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിന്  മുന്‍പേ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ തയ്യാറാക്കിയ  കഥയായിരുന്നു ‘ സ്വര്‍ണ്ണം’. പക്ഷേ , മോഹന്‍ലാലിന്   ആ  കഥയില്‍ വലിയ വിശ്വാസം വന്നില്ല. മോഹന്‍ലാല്‍  സ്വര്‍ണ്ണം നിരസിച്ചപ്പോള്‍ പ്രിത്വിരാജിനെ നായകനാക്കി  സ്വര്‍ണ്ണത്തിന്‍റെ കഥയില്‍ ഉടച്ചുവാര്‍ക്കല്‍ നടത്തി കൊണ്ടായിരുന്നു ഭദ്രന്‍ ‘ വെള്ളിത്തിര’ ഒരുക്കിയത്.

പിക്കറ്റ് 43

മോഹന്‍ലാലിനൊപ്പം ‘കീര്‍ത്തി ചക്ര’ എന്ന വലിയ വിജയ സിനിമയുമായാണ്  പട്ടാളക്കാരനായിരുന്ന ‘ മേജര്‍ രവി’ സംവിധായകനായി അരങ്ങേറുന്നത് . ശേഷം ,  കുരുക്ഷേത്ര , കാണ്ഡഹാര്‍ , കര്‍മ്മ യോദ്ധ , തുടങ്ങിയ ചിത്രങ്ങളുമായി മേജര്‍ രവി – മോഹന്‍ലാല്‍  കൂട്ട് കെട്ട്   അങ്കത്തിന് ഇറങ്ങിയെങ്കിലും  അവയൊന്നും  തിയേറ്ററില്‍ ആള്‍കൂട്ടത്തെ ആകര്‍ഷിക്കാതെ പോവുകയായിരുന്നു. ഈ , സമയത്ത് തന്നെയാണ് പിക്കറ്റ് 43യുടെ  കഥ  മേജര്‍ രവി  മോഹന്‍ലാലിനോട്   പറയുന്നത് . കഥ ഇഷ്ട്ടമായ മോഹന്‍ലാല്‍  മേജര്‍ രവിയെ  ഉപദേശിച്ചു . തല്‍ക്കാലം നിങ്ങള്‍ ഈ കഥ മറ്റൊരാളെ വെച്ച് ചെയ്യുക. കുറച്ചു നാള്‍ കഴിഞ്ഞ് മറ്റൊരു കഥയുമായി നമുക്ക് ഒരുമിക്കാം. മോഹന്‍ലാല്‍ പിന്മാറിയപ്പോഴായിരുന്നു പിക്കറ്റ് 43 യില്‍ പകരക്കാരനായി പ്രിത്വിരാജ് വേഷമിട്ടത് .

പ്രിത്വിരാജിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ദു:ഖം എന്താണെന്ന് അറിയുമോ ?

ലയാള സിനിമ എന്നും ഓര്‍ക്കപ്പെടുന്ന നായകന്മാരില്‍ ഒരാളാണ് 80കളുടെ സൂപ്പര്‍താരം ‘സുകുമാരന്‍’. പ്രേം നസീറിനും ജയനും ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയ താരമായിരുന്നു സുകുമാരന്‍. എം.ടി.വാസുദേവന്‍നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ബന്ധനം’ എന്ന ചിത്രത്തിലൂടെ 1978ല്‍ മികച്ച നടനുള്ള സംസ്ഥാനപുരസ്ക്കാരം സ്വന്തമാക്കിയ സുകുമാരനെ അക്കാലത്തെ പ്രേക്ഷകര്‍ ഡയലോഗ് വീരന്‍ എന്നായിരുന്നു വിശേഷിപ്പിക്കാറുള്ളത്.

സുകുമാരന്‍റെ മക്കളായ പ്രിത്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയുടെ അനന്തരാവകാശികള്‍ കൂടിയാണ്. മലയാളവും , തമിഴകവും കീഴടക്കി ബോളിവുഡില്‍ പോലും മേല്‍വിലാസം നേടിയെടുത്ത താരമാണ് പ്രിത്വിരാജ് . മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളസിനിമയുടെ ഭാവിചുമലിലേറ്റാന്‍ പ്രാപ്തനായ നായകനായും പ്രിത്വിരാജ് മാറിയിരിക്കുന്നു . അച്ഛനെ കുറിച്ചുള്ള തീരാ വേദന പ്രിത്വിരാജ് പങ്കുവെയ്ക്കുന്നത് ഇങ്ങനെയാണ് . ”എന്നെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്‍റെ അച്ഛനാണ്. ഞാന്‍ ഈ നിലയില്‍ എത്തിയത് കാണാന്‍ എന്‍റെ അച്ഛന് സാധിച്ചില്ല എന്നതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന”.AshiqRock

More in Articles

Trending

Recent

To Top