Malayalam
‘ലാലേട്ടന്‍ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്’ തന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പൃഥ്വിരാജ്
‘ലാലേട്ടന്‍ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്’ തന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പൃഥ്വിരാജ്
മലയാളികള്‍ക്കേറ പ്രിയപ്പെട്ട കോമ്പിനേഷന്‍ ആണ് മോഹന്‍ലാല്‍ – പൃഥ്വിരാജ്. ഇരുവരും ഒന്നിച്ചെത്തിയ ലൂസിഫര്‍ മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്ന എമ്പുരാനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എന്നാല്‍ കോവിഡ് കാരണം വീണ്ടും ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ തനിക്ക് ചേട്ടനെ പോലെയാണ്. അതിലുപരി തന്നിലെ സംവിധായകനെ അദ്ദേഹം വിശ്വസിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്.
‘ലാലേട്ടന്‍ എനിക്ക് എന്റെ ചേട്ടനെ പോലെയാണ്. നമ്മള്‍ ഒരേ ബില്‍ഡിങ്ങിലാണ് താമസിക്കുന്നത്. ലാലേട്ടന്‍ കൊച്ചിയില്‍ ഉള്ളപ്പോളെല്ലാം ഞങ്ങള്‍ എല്ലാ ദിവസവും കാണാറും സംസാരിക്കാറുമുണ്ട്. പക്ഷെ സിനിമയുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പ്രൊഫഷണല്‍സാണ്. ഞാനൊരു വലിയ ലാലേട്ടന്‍ ഫാനാണ്.
ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. പിന്നെ ഒരു എന്നിലെ സംവിധായകനെ അദ്ദേഹത്തിന് വലിയ വിശ്വാസമാണ് എന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ബ്രോ ഡാഡിയായിരുന്നില്ല ലാലേട്ടനോടൊപ്പം ചെയ്യാനിരുന്നത്. എ്മ്പുരാനായിരുന്നു. പക്ഷെ എനിക്ക് തോന്നി നമ്മള്‍ എല്ലാവര്‍ക്കും ഒരു സന്തോഷം തരുന്ന സിനിമ വേണമെന്ന്. മലയാളത്തില്‍ കുറേയായി ഒരു നല്ല തമാശ നിറഞ്ഞ സന്തോഷമുള്ള സിനിമ വന്നിട്ട്.
നമുക്ക് നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാം ഡാര്‍ക്ക് കോമഡി അല്ലെങ്കില്‍ ത്രില്ലര്‍ ഒക്കെയായിരുന്നു. ഈ ഒരു സഹാചര്യത്തില്‍ ഞാന്‍ ബ്രോഡാഡിയുടെ സ്‌ക്രിപ്പ്റ്റ് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇത്തരമൊരു സിനിമ ഇപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വേണം എന്നാണ്. അങ്ങനെ ഞാന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. അദ്ദഹം ഉടന്‍ തന്നെ പറഞ്ഞു നമ്മള്‍ ഇത് ചെയ്യുകയാണെന്ന്’ എന്നപം
