ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍; പൃഥ്വിരാജിനെ പിന്തുണച്ച് സംവിധായകന് അനുരാജ് മനോഹര്‍
ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെ സംഘപരിവാര്‍ ആക്രമണവും പൃഥ്വിക്കെതിരെ നടന്നിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് വിമര്‍ശനം അറിയിച്ചിരിക്കുന്നത്. ഇഷ്ക് എന്ന ചിത്രത്തിന്റെ സംവിധായകന് അനുരാജ് മനോഹറും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
സൈബര്‍ ബുള്ളിയിങ്ങിന്റെ അങ്ങേതല ഒരു ദശാബ്ദത്തിന് മുന്നേ നേരിട്ട് വിജയിച്ച ആളാണ്. ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, നിലപാട് പറയുമ്പോള്‍ തെണ്ടിത്തരം പറയരുത്. പറഞ്ഞാല്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കും എന്നാണ് അനുരാജ് മനോഹര്‍ പറഞ്ഞത്.
ഇതിനോടകം നിരവധി പേരാണ് പൃഥ്വിരാജിന് പിന്തുണയുമായി എത്തിയത്. ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം.
പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന് എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും.
നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല’ എന്നായിരുന്നു ജനം ടിവിയില്‍ വന്ന ലേഖനം.
