Malayalam
സംവൃതയുമായി പ്രണയത്തില്‍, വിവാഹം ഉടനുണ്ടാകുമെന്നും ഗോസിപ്പുകള്‍ നിറഞ്ഞു; ഇതിനെയെല്ലാം നേരിട്ടത് ഇങ്ങനെ, വൈറലായി പൃഥ്വിരാജിന്റെ വാക്കുകള്‍
സംവൃതയുമായി പ്രണയത്തില്‍, വിവാഹം ഉടനുണ്ടാകുമെന്നും ഗോസിപ്പുകള്‍ നിറഞ്ഞു; ഇതിനെയെല്ലാം നേരിട്ടത് ഇങ്ങനെ, വൈറലായി പൃഥ്വിരാജിന്റെ വാക്കുകള്‍
മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് പൃഥ്വിരാജ്. ഇതിനോടകം തന്നെ നടനായും സംവിധായകനായും പൃഥ്വിരാജ് മാറിക്കഴിഞ്ഞു. എല്ലാ മേഖലയിലും തന്റേതായ ഒരിടം നേടിയെടുക്കാന്‍ പൃഥ്വിരാജ് എന്ന താരത്തിനായി. മാത്രമല്ല, എവിടെയും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. മാത്രമല്ല, പൊതുവേ അഹങ്കാരമാണ് ജാഡയാണ് എന്നെല്ലാമാണ് പൃഥ്വിവിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍. എന്നാല്‍ തനിയ്ക്കെതിരെ എന്തൊക്കെ തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നാലും അതില്‍ നിന്നെല്ലാം മൗനം പാലിക്കാറാണ് പൃഥ്വിരാജ് ചെയ്യുന്നത്.
താരത്തിന്റേതായി പുറത്ത് വരുന്ന വാര്‍ത്തകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായും മാറുന്നത്. ഇപ്പോഴിതാ താരത്തെ കുറിച്ച് പ്രചരിച്ചിരുന്ന ഗോസിപ്പുകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സംവതൃ സുനിലുമായുള്ള ഗോസിപ്പുകള്‍ കോളങ്ങളില്‍ ആയിരുന്നു പൃഥ്വിരാജുമെത്തിയത്. അക്കാലത്ത് തിളങ്ങി നിന്നിരുന്ന നടി സംവൃത സുനിലുമായി പൃഥ്വി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍. ആ സമയത്ത് പൃഥ്വിരാജ് നല്കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകും. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവന്, നവ്യ നായര്‍, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.
തങ്ങളെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ട്. സംവൃതയുടെ വീട്ടില്‍ പോയിരുന്നു. സംവൃതയുടെ വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നത്. മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇന്‍ഫാക്ചുവേഷന്‍ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സംവൃത സുനില്‍. കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് നടിയുടെ വിവാഹം.തുടര്‍ന്ന് അഭിനയത്തില്‍ നിന്നും പിന്മാറിയ സംവൃത അടുത്തിടെ ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തി.രണ്ടാം വരവിലും മികച്ച സ്വീകാര്യതയാണ് സംവൃതയ്ക്ക് ആരാധകര്‍ നല്‍കിയത്.
ഭര്‍ത്താവ് അഖിലിനോടൊപ്പം വിദേശത്ത് താമസമാക്കി. പിന്നീട് പഴയ ചിത്രങ്ങളില്‍ മാത്രമായിരുന്നു സംവൃതയെ പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമായിട്ടുണ്ട്.ആദ്യം കണ്ട സംവൃതയായിരുന്നില്ല രണ്ടാം വരവില്‍. ഗംഭീര മേക്കോവറിലായിരുന്നു നടി പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഭ്രമം എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ റിലീസായ ചിത്രം. മികച്ച പ്രതികരണങ്ങളാണ് താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തും പൃഥ്വിരാജ് സജീവമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മികച്ച ചിത്രങ്ങള്‍ നടന് ചെയ്തിട്ടുണ്ട്. 2017 ല്‍ പുറത്ത് ഇറങ്ങിയ നാം ശബാനയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന പൃഥ്വിരാജിന്റെ ബോളിവുഡ് ചിത്രം. 2002 ല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന് 2005ലാണ് തമിഴില്‍ ചുവട് വയ്ക്കുന്നത്.
വില്ലന്‍ വേഷത്തിലൂടെയായിരുന്നു തുടക്കമെങ്കിലും നടന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. പ്രകാശ് രാജ്, ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മൊഴിയിലൂടെയാണ് കൂടുതല്‍ കോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലും ഈ ചിത്രം മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. പിന്നീട് ടോളിവുഡിലും ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.
പാരസൈക്കോളജിക്കല് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമായ കോള്‍ഡ് കേസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. നടന്റെ ആദ്യത്തെ ഓടിടി റിലീസാണിത്. അയ്യപ്പനും കോശിയുമാണ് ഏറ്റവും ഒടുവില്‍ തിയേറ്ററില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം.
