Malayalam
‘നമ്മുടെ കൈയ്യിലെ ശക്തിയേറിയ ആയുധമാണ് വാക്സിനേഷന്’; കോവിഡിനെ ചെറുക്കാന്‍ വാക്സിന് എടുക്കൂവെന്ന് പൃഥ്വിരാജ്
‘നമ്മുടെ കൈയ്യിലെ ശക്തിയേറിയ ആയുധമാണ് വാക്സിനേഷന്’; കോവിഡിനെ ചെറുക്കാന്‍ വാക്സിന് എടുക്കൂവെന്ന് പൃഥ്വിരാജ്
കൊവിഡ് മഹാമാരിയില്‍ നിന്നും രക്ഷ നേടുന്നതിന് വാക്സിന് സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന് പൃഥ്വിരാജ്. ആമസോണ്‍ പ്രൈമിന്റെ വാക്സിനേഷന് ബോധവത്കരണത്തെ കുറിച്ചുള്ള വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. പൃഥ്വിരാജിന് പുറമെ രാജ്യത്തെ വിവിധ സിനിമ മേഖലകളില്‍ നിന്നുള്ള താരങ്ങളും ബോധവത്കരണ വീഡിയോയിലുണ്ട്.
ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനെടുക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചത്. ഇതിന് പിന്നാലെയാണ് സിനിമാ താരങ്ങളുടെയും അഭ്യര്‍ത്ഥന.
നമ്മുടെ കൈയ്യിലെ ശക്തിയേറിയ ആയുധമാണ് വാക്സിനേഷനെന്നാണ് പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നത്. മനോജ് ബാജ്പൈ, പങ്കജ് തപാഠി, വിദ്യാ ബാലന്, ആര്യ തുടങ്ങിയ താരങ്ങളും വീഡിയോയുടെ ഭാഗമാണ്.
അതേസമയം, സംസ്ഥാനത്ത് എല്ലാവര്ക്കും ഉപാധികളില്ലാതെ കൊവിഡ് വാക്സിന് നല്കാന് തീരുമാനമായി. 18 വയസ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന് ലഭ്യത അനുസരിച്ചായിരുന്നു സംസ്ഥാനത്ത് വാക്സിന് വിതരണം നടത്തി വന്നിരുന്നത്.
5 മാസമായി തുടരുന്ന വാക്സില്‍ യജ്ഞത്തില്‍ പ്രായമായവര്‍, നാല്പത്തിയഞ്ച് വയസ് കഴിഞ്ഞവര്‍, പതിനെട്ടിനും നാല്പത്തിനാലിനും ഇടയില്‍ മുന്‍ഗണന വേണ്ടവര്‍. എന്നിങ്ങനെ വിഭാഗങ്ങളെ നിശ്ചയിച്ചായിരുന്നു വിതരണം. എന്നാല്‍ കേന്ദ്രം വാക്സിന് വിതരണ നയം മാറ്റുകയും വാക്സിനുകളുടെ ലഭ്യത ഉറപ്പാവുന്ന സാഹചര്യം വരുകയും ചെയ്യതോടെയാണ് ഉപാധികളില്ലാതെ വിതരണം നടത്തുന്നത്.
