സിനിമയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉപേക്ഷിച്ച നടന് താനായിരിക്കും, മലയാള സിനിമയില്‍ നിന്ന് തന്നെ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത; തുറന്ന് പറഞ്ഞ് ‘അയ്യപ്പ ബൈജു’

പ്രശാന്ത് പുന്നപ്ര എന്ന കലാകാരനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അയ്യപ്പ ബൈജു എന്ന കുടിയന് കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് പ്രശാന്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചിരുന്ന ഈ കഥാപാത്രം ഇന്നും മലയാളികള്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉപേക്ഷിച്ച നടന് താനായിരിക്കുമെന്ന് പ്രശാന്ത് പുന്നപ്ര.
മലയാളത്തില്‍ കുടിയന് കഥാപാത്രമായി തന്നെയാണ് ചിലര്‍ തന്നെ വിളിക്കുന്നത്. എന്നാല്‍ തമിഴില്‍ താന്‍ കുറച്ച് നല്ല റോളുകള്‍ ചെയ്തുവെന്നും പ്രശാന്ത് പറയുന്നു.
ഏത് റോളിലേക്കാണെങ്കിലും ഒരാള്‍ നമ്മളെ വിളിക്കുമ്പോള്‍ അതിന്റേതായ മൂല്യം കല്പ്പിക്കണം. പക്ഷെ തന്നെ സിനിമയില്‍ വിളിച്ചവരാരും ആ ഒരു കാഴ്ചപ്പാടിലല്ല വിളിച്ചത്. വന്നു, അത് എവിടെയെങ്കിലും ഉപയോഗിക്കാം എന്ന ഒരു രീതിക്കായിരുന്നു. തമിഴില്‍ ആറ്, ഏഴ് സിനിമകള്‍ ചെയ്തിട്ടുണ്ട്.
അതൊക്കെ ലോ ബജറ്റ് പടങ്ങളാണെങ്കിലും അതിലൊരിക്കലും അവരെന്നെ കുടിയന് ആയിട്ടല്ല അവതരിപ്പിച്ചത്. തന്നെ കൊണ്ട് മറ്റൊരു സാധനം ചെയ്യിക്കാന്‍ കഴിയും എന്നാണ് അവര്‍ വിചാരിച്ചത്. അതാണ് കറക്ട്. അതില്‍ താന്‍ സംതൃപ്തനാണ്. പക്ഷെ മലയാളത്തില്‍ തന്റെ കൂടെ മിമിക്രി ഒക്കെ ചെയ്ത് നടന്നിരുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ ഉപേക്ഷിച്ച ഒരാളാണ് താന്‍. ഇതേ കഥാപാത്രത്തിന് വേണ്ടി തന്നെ വിളിച്ചു കൊണ്ടിരുന്നപ്പോള്‍ താത്പര്യമില്ലെന്ന് പറഞ്ഞു എന്നാണ് പ്രശാന്ത് അഭിമുഖത്തില്‍ പറയുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...