Connect with us

കാത്തിരുന്ന് കാത്തിരുന്ന് ഒടുവുല്‍ തീരുമാനമായി, ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈ മാസം!, വാര്‍ത്തകള്‍ക്ക് പിന്നാലെ ബിഗ്‌ബോസിന്റെ പേരില്‍ വ്യാജന്മാര്‍ പണം തട്ടുന്നുവെന്നും വിവരം

Malayalam

കാത്തിരുന്ന് കാത്തിരുന്ന് ഒടുവുല്‍ തീരുമാനമായി, ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈ മാസം!, വാര്‍ത്തകള്‍ക്ക് പിന്നാലെ ബിഗ്‌ബോസിന്റെ പേരില്‍ വ്യാജന്മാര്‍ പണം തട്ടുന്നുവെന്നും വിവരം

കാത്തിരുന്ന് കാത്തിരുന്ന് ഒടുവുല്‍ തീരുമാനമായി, ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ഡ് ഫിനാലെ ഈ മാസം!, വാര്‍ത്തകള്‍ക്ക് പിന്നാലെ ബിഗ്‌ബോസിന്റെ പേരില്‍ വ്യാജന്മാര്‍ പണം തട്ടുന്നുവെന്നും വിവരം

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന പരിപാടികളില്‍ ഒന്നാണ് ബിഗ്‌ബോസ് മലയാളം. പകുതിയ്ക്ക് വെച്ച് ഷോ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും തങ്ങളുടെ ഇഷ്ട മത്സാര്‍ത്ഥി തന്നെ വിജയി ആയി കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഗ്രാന്‍ഡ് ഫിനാലെ ഉണ്ടാകും എന്ന് അറിയിച്ചതല്ലാതെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

തമിഴ്നാട്ടിലെ ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. പിന്നാലെ താരങ്ങള്‍ നാട്ടിലേക്ക് വരികയും ചെയ്തു. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്നും അതിനായി വോട്ടിംഗ് നടത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. പിന്നാലെ വോട്ടിംഗും നടന്നു. പക്ഷെ വോട്ടിംഗ് അവാസനിച്ചിട്ട് തന്നെ ഒരു മാസത്തിലധികമായി.

ഈ സാഹചര്യത്തില്‍ വിജയിയെ എപ്പോള്‍ പ്രഖ്യാപിക്കുമെന്നറിയാതെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിന്റെ പ്രതിഷേധം ചിലര്‍ ട്രോളുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നത്.

ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ബിഗ് ബോസ് മല്ലു ടോക്സ് എന്ന യൂട്യൂബ് ചാനലാണ് വാര്‍ത്തയുമായി എത്തിയിരിക്കുന്നത്. കാത്തിരുന്ന് കാത്തിരുന്ന് ഒരു തീരുമാനം ആയെന്നാണ് വ്ളോഗര്‍ രേവതി പറയുന്നത്. ഫിനാലെ ചെന്നൈയില്‍ വച്ചു തന്നെ നടത്തുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നതെന്നാണ് രേവതി പറയുന്നത്. അത് നല്ല തീരുമാനമാണെന്നും എല്ലാവരുടേയും മനസിലുള്ള ഫിനാലെ ബിഗ് ബോസ് വേദിയില്‍ വച്ച് തന്നെ നടക്കുന്നതാണെന്നായിരുന്നു രേവതി പറഞ്ഞത്. താരങ്ങളെല്ലാം ചെന്നൈയ്ക്ക് പോകാനുള്ള തയ്യാറെടുപ്പാണെന്നും അവതാരക പറയുന്നു.

അതേസമയം തീയതിയുടെ കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും രേവതി പറയുന്നുണ്ട്. ജൂലൈ 24 നായിരിക്കും ഷൂട്ട് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സാധ്യതയെന്നാണ് വീഡിയോയില്‍ പറയുന്നത്. എപ്പോഴാകും ടിവിയില്‍ കാണാന്‍ സാധിക്കുക എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് കരുതപ്പെടുന്നത്.

ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, അനൂപ് കൃഷ്ണന്‍, റംസാന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. വിജിയയെ കണ്ടെത്താനുള്ള വോട്ടിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ഇതിനോടകം തന്നെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസിനെ കുറിച്ചുള്ള മറ്റൊരു കാര്യവും വൈറലാകുകയാണ്. നടന്‍ മനോജ് കുമാറാണ് ഇക്കാര്യം പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ് നടന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തന്റെ സുഹൃത്തിന് ബിഗ് ബോസിന്റെ പേരില്‍ വന്ന വ്യാജ ഫോണിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വേറെ നാല് പേര്‍ക്കും ഇത്തരത്തിലുള്ള ഫോണ്‍ വന്നിരുന്നുവെന്നും മനോജ് പറയുന്നു. സഞ്ജു എന്ന ആളുടെ സംഭാഷണം കേള്‍പ്പിച്ചു കൊണ്ടാണ് മനോജ് ബിഗ് ബോസിന്റെ പേരില്‍ നടക്കുന്ന ചതിയെ കുറിച്ച് വെളിപ്പെടുത്തിയത്. കൂടാതെ സ്ഞജു എന്ന വ്യക്തിയുടെ കൈയ്യില്‍ നിന്ന് പൈസ ചോദിച്ചതായും മനോജ് പറയുന്നുണ്ട്.

ഏഷ്യനെറ്റിനോ ബിഗ് ബോസ് പരിപാടി സംഘടിപ്പിക്കുന്നവര്‍ക്കോ നിങ്ങളുടെ ഒരു രൂപ പോലും ആവശ്യമില്ല. ഇങ്ങനെ ചോദിച്ചാല്‍ നല്ല മറുപടിയും കൊടുത്തേക്കണം. ഏഷ്യനെറ്റിന് മാത്രമല്ല മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ചാനലും ഇത്തരത്തില്‍ പൈസ വാങ്ങില്ലെന്നും നടന്‍ പറയുന്നു. കൂടാതെ സഞ്ജു പോലീസില്‍ പരാതി കൊടുത്തതായും മനോജ് വീഡിയോയില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ അറിവില്‍ ബിഗ് ബോസ് സീസണ്‍ 4 ന്റെ ഓഡീഷന്‍ ആരംഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു

സീസണ്‍3 യുടെ ഫിനാലെ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുപാട് അണിയറ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഷോയാണിത്. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് ആരംഭിക്കാന്‍ കഴിയില്ല. ഇപ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീരിയല്‍ ചിത്രീകരണം നടക്കുന്നത്. 15, 20 പേര്‍ മാത്രമാണുള്ളത്. അത്തരത്തില്‍ ബിഗ് ബോസ് ഷോ നടത്താന്‍ കഴിയില്ല. അതിനാല്‍ അല്‍പം ബിഗ് ബോസ് ഫിനാേെലയ്ക്ക് അല്‍പം കൂടി കാത്തിരിക്കേണ്ടി വരും. അതുെകാണ്ട് തന്നെ സീസണ്‍ 4 ന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകാന്‍

സീസണ്‍ 4 ന്റെ പേര് പറഞ്ഞ് വിളിക്കുന്നവര്‍ക്ക് നല്ല മറുപടി കൊടുത്തേക്കണമെന്നു മനോജ് പ്രേക്ഷകരോട് പറയുന്നുണ്ട്. കൊവിഡ് കാലമായത് കൊണ്ട് തന്നെ പണപരമായ ഇടപാടുകളൊക്കെ ഓണ്‍ ലൈന്‍ വഴിയാണ് നടക്കുന്നത്. അതിനാല്‍ നമുക്ക് ആരേയും നേരില്‍ കാണാന്‍ സാധിക്കില്ല. ഒരിക്കലും ഏഷ്യനെറ്റോ ബിഗ് ബോസോ നിങ്ങളോട് പൈസ ചോദിക്കില്ലെന്നും താരം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Continue Reading

More in Malayalam

Trending

Recent

To Top