Malayalam
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും തട്ടികൊണ്ട് പോയി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുകയായിരുന്നു, എന്നിട്ടു വിധി…; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രസാദ് നൂറനാടിന്റെയും ലക്ഷ്മി പ്രസാദിന്റെയും പ്രണയക്കഥ
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും തട്ടികൊണ്ട് പോയി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുകയായിരുന്നു, എന്നിട്ടു വിധി…; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രസാദ് നൂറനാടിന്റെയും ലക്ഷ്മി പ്രസാദിന്റെയും പ്രണയക്കഥ
താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സംവിധായകന് പ്രസാദ് നൂറനാടും ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രസാദും തമ്മിലുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള കഥയാണ് ചര്‍ച്ചയാവുന്നത്. പ്രിയതമയ്ക്ക് വിവാഹ വാര്‍ഷികത്തിന്റെ ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു പ്രസാദ്. അതിനൊപ്പം ഏറെ പ്രശ്നങ്ങള്‍ക്ക് നടുവില്‍ നിന്നും ലക്ഷ്മിയെ വിളിച്ച് ഇറക്കി കൊണ്ട് പോയതിനെ കുറിച്ചും പറയുന്നു.
”നവംബര്‍ 14 ന്, 15 വര്‍ഷം മുന്‍മ്പ് ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ബാക്കി പത്രമായിരുന്നു. എനിക്കോ അവള്‍ക്കോ പിന്മാറാമായിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും തട്ടികൊണ്ട് പോയി സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തിയതിന്റെ പേരില്‍ എന്നെയും സുഹ്യത്തുക്കളെയും ക്രൂശിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വിധി എന്ന രണ്ടക്ഷരം ഞങ്ങളെ കൂട്ടി കെട്ടി രണ്ട് കുട്ടികളെയും തന്നു ജീവിക്കടെ എന്നു പറഞ്ഞു. ഞങ്ങള്‍ പങ്കിടുന്ന അവിശ്വസനീയമായ സ്നേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം എന്റെ ഹൃദയം തുടിക്കുന്നു.
വരും വര്‍ഷങ്ങളില്‍ ഇത് പങ്കിടാന്‍ ജീവിതം വികസിക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സത്യം പറഞ്ഞാല്‍ ഒരു കുട്ടി കളിയായിരുന്നു സ്വന്തമാക്കണം എന്ന വാശി ഉണ്ടല്ലോ! എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പ്രസാദ് നൂറനാട് പറയുന്നത്. അതേ സമയം ചില്‍ഡ്രന്‍സ് ഡേ വിഷസും പതിനാറാമത്തെ വിവാഹ വാര്ഷികമാണെന്നുമൊക്കെ ഫേസ്ബുക്കില്‍ ഹാഷ്ടാഗ് ആയി പ്രസാദ് നല്‍കിയിട്ടുണ്ട്. പ്രസാദിനും ലക്ഷ്മിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തിയിരിക്കുന്നത്.
നടിയും അവതാരകയുമായ ലക്ഷ്മി പ്രസാദ്, സീത എന്ന സീരിയലിലൂടെയാണ് ജനപ്രീതി നേടി എടുക്കുന്നത്. അഭിനയവുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്ന് ഒരാളെ കല്യാണം കഴിച്ചത് കൊണ്ടാവും ഞാന്‍ ഇപ്പോഴും ഇവിടെ സജീവമായി തുടരുന്നതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും പിന്തുണയാണ് സീരിയലില്‍ സജീവമാവുന്നത്. അമ്മായിയമ്മയാണ് മക്കളെ നോക്കി എനിക്ക് കൂടുതല്‍ സപ്പോര്‍ട്ട് തരുന്നത്. അഭിനയം സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുള്ള ആളായിരുന്നില്ല ഞാന്‍.
ആദ്യമായി കരിയര്‍ തുടങ്ങുന്നത് കൈരളി ടിവിയിലെ ഒരു പരിപാടിയിലെ അവതാരകയായിട്ടാണ്. അതില്‍ കണ്ടതോടെയാണ് ഏഷ്യാനെറ്റിലെ ഒരു സീരിയലിലേക്ക് അവസരം വന്നത്. വിവാഹിത എന്നാണ് അതിന്റെ പേര്. വാത്സല്യം, ആലിപ്പഴം, എന്നിങ്ങനെയുള്ള സീരിയലുകളില്‍ അഭിനയിച്ചു. ആലിപ്പഴം എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് പ്രസാദേട്ടനുമായി കണ്ടുമുട്ടുന്നത്. താനൊരിക്കലും മറക്കില്ലാത്ത തന്റെ സീരിയല്‍ ആലിപ്പഴമാണെന്നാണ് ലക്ഷ്മി പറയുന്നത്. മഞ്ഞുരുകുംകാലം, സീത എന്നിവയാണ് പിന്നീട് അഭിനയിച്ചിരുന്നത്.
വീട്ടുകാരുടെ എതിര്‍പ്പുകളെ അതിജീവിച്ചു കൊണ്ടാണ് പ്രസാദേട്ടനും താനും ജീവിതത്തില്‍ ഒന്നായത്. വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് മകന് ജനിക്കുന്നത്. ഒരുപാട് കോംപ്ലിക്കേഷന്‍സ് നേരിട്ട ശേഷമാണ് മകന് ജനിക്കുന്നതെന്ന് മുന്‍പൊരിക്കല്‍ ലക്ഷ്മി പറഞ്ഞിരുന്നു. മിനിസ്ക്രീനിന് പുറമേ ബിഗ് സ്ക്രീനിലലും അഭിനയിക്കാന്‍ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. സീത സീരിയലിലെ ലിസമ്മ എന്ന കഥാപാത്രത്തമാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ഇപ്പോഴും അഭിനയത്തില്‍ സജീവമായി കഴിയുകയാണ് നടി.
