Connect with us

ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുവാവ കൂടി എത്തി..! അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോള്‍ ഞങ്ങളെ വേണ്ട; നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം, ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കണം എന്ന ഉപദേശവുമായി എലീന പടിക്കല്‍

Malayalam

ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുവാവ കൂടി എത്തി..! അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോള്‍ ഞങ്ങളെ വേണ്ട; നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം, ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കണം എന്ന ഉപദേശവുമായി എലീന പടിക്കല്‍

ഞങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുവാവ കൂടി എത്തി..! അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോള്‍ ഞങ്ങളെ വേണ്ട; നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം, ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കണം എന്ന ഉപദേശവുമായി എലീന പടിക്കല്‍

നടിയായും അവതാരകയായും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കല്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രേക്ഷകര്‍ അറിയുന്നത്. മികച്ച മത്സാര്‍ത്ഥികളില്‍ ഒരാളായി സീസണ്‍ 2 അവസാനിപ്പിക്കും വരെ താരം ഷോയില്‍ ഉണ്ടായിരുന്നു. ഷോയില്‍ പങ്കെടുക്കവെയാണ് തന്റെ പ്രണയത്തെ കുറിച്ച് താരം തുറന്ന് പറയുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുഗ്രഹാശിസ്വകളോടെ എലീന രോഹിത്തിന് സ്വന്തമാകുകയും ചെയ്തു.

ഇപ്പോഴിതാ വിവാഹത്തിന് ശേഷം രോഹിത്തിനെ കുറിച്ചുള്ള കാര്യങ്ങളുമായി നടി വീണ്ടും എത്തിയിരിക്കുകയാണ് നടി. പ്രണയിച്ച് നടന്നിരുന്ന കാലത്ത് ആഗ്രഹങ്ങളെല്ലാം രോഹിത്ത് ഇപ്പോള്‍ നിറവേറ്റി കൊണ്ടിരിക്കുകയാണെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എലീന പറയുന്നത്. ഭര്‍ത്താവ് എന്ന നിലയില്‍ രോഹിത്ത് ഒരേ പൊളിയാണെന്നും തങ്ങളുടെ ജീവിതത്തിലേയ്ക്ക് പുതിയൊരു അതിഥി കൂടി വന്നിട്ടുണ്ടെന്നുമെല്ലാം താരം വ്യക്തമാക്കുന്നു.

കല്യാണം കഴിഞ്ഞ് കോഴിക്കോട് വന്നതോടെ ഇവിടുത്തെ മകളായി കൊണ്ടിരിക്കുകയാണ്. രോഹിത്തും ഞാനും തമ്മില്‍ ലവ് റിലേഷന്‍ ആയിരുന്നു. ഏഴ് വര്‍ഷം പ്രണയത്തിലായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നും കുറച്ച് കൂടി അടിപൊളിയായി. പുറത്ത് പോകാന്‍ വീട്ടുകാരുടെ അനുവാദം ഇപ്പോള്‍ വാങ്ങേണ്ടതില്ല. ഞങ്ങള്‍ക്ക് ഒത്തിരി സ്വാതന്ത്ര്യം ലഭിച്ചു. പിന്നെ ഒന്നിച്ചിരിക്കാന്‍ ഒരുപാട് സമയം കിട്ടുന്നുണ്ട്. എപ്പോഴും കൂടെ ഉള്ളത് കൊണ്ട് മെസേജ് അയച്ച് ബുദ്ധിമുട്ടേണ്ടതില്ല, ഫോണ്‍ വിളികളും കുറഞ്ഞു. എല്ലാവരോടും എനിക്ക് പറയാനുള്ളത് ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിക്കുക എന്നതാണ്.

നമുക്ക് ചേരുന്ന വ്യക്തിയാണെന്ന് മനസിലായി കഴിഞ്ഞാല്‍ സാമ്പത്തികവും ഉണ്ടെങ്കില്‍ വേഗം കല്യാണം കഴിക്കാം. ചെറുപ്പത്തിലേ ഉള്ള കല്യാണം ആണെങ്കില്‍ നമുക്ക് ആ കുടുംബം ഇങ്ങനെ വളര്‍ത്തി കൊണ്ട് വരാന്‍ പറ്റും. ഞങ്ങള്‍ രണ്ട് പേരും അത്രയ്ക്ക് പക്വത ഉള്ളവരല്ല. നിങ്ങളെ കൊണ്ട് ആവുമോന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുട്ടിത്തം ഞങ്ങള്‍ കൊണ്ട് നടക്കുന്നുണ്ട്. അതിനൊപ്പം പക്വതയായി കൊണ്ടിരിക്കുകയാണെന്നും എലീന പറയുന്നു. പങ്കാളി എന്ന നിലയില്‍ രോഹിത് എങ്ങനെ ഉണ്ട് എന്ന അവതാരകയുടെ ചോദ്യത്തിന് അടിപൊളിയാണ് എന്നാണ് എലീനയുടെ മറുപടി. സ്വന്തം ഭര്‍ത്താവിനെ കുറിച്ച് ഇങ്ങനെ പൊക്കി പറയാന്‍ പാടില്ല. എന്നാലും ഞാന്‍ പറയുകയാണ്.

അദ്ദേഹം വളരെ മനോഹരമായ വ്യക്തിയാണ്. നമ്മള്‍ ഓരോരുത്തര്‍ക്കും ഓരോന്ന് പറയാന്‍ ഉണ്ടാവും. എന്നെ സംബന്ധിച്ചിടത്തോളം രോഹിത്ത് അടിപൊളിയാണ്. ഭര്‍ത്താവ് എന്ന നിലയില്‍ പൊളിയാണ്. ഇങ്ങനെ ഒക്കെ ആവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ കുറച്ച് കൂടി മെച്ച്യൂഡ് ആയി. സ്നേഹിച്ച സമയത്ത് എന്തൊക്കെയാണോ പറഞ്ഞിട്ടുള്ളത്, അതൊക്കെ ഇപ്പോള്‍ പാലിച്ച് കൊണ്ടേ ഇരിക്കുകയാണ്. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. തിരിച്ച് എന്നെ കുറിച്ച് ചോദിക്കാത്തത് നന്നായി.

എലീനയുടെയും രോഹിത്തിന്റെയും ഇടയില്‍ പുതിയൊരു അതിഥി വന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഇങ്ങനെയാവും വാര്‍ത്തകള്‍ പോവുന്നത്. എന്തായാലും ഒരു കുഞ്ഞുവാവയാണ് വന്നിരിക്കുന്നത്. ഓരോ കാര്യങ്ങള്‍ പഠിക്കണമല്ലോ. അങ്ങനെ ഒരു സൈബീരിയന്‍ ഹസ്‌കിനെ എനിക്ക് സമ്മാനിച്ചു. ഷാഡോ എന്നാണ് പേരിട്ടത്. രോഹിത്ത് തന്നെയാണ് ആ പേര് നല്‍കിയത്. രോഹിത്തിന്റെ മാതാപിതാക്കള്‍ക്ക് പെറ്റ്സിനോട് വലിയ താല്‍പര്യമില്ലായിരുന്നു. പക്ഷേ ഷാഡോയെ വാങ്ങിയതിന് ശേഷം രോഹിത്തിന്റെ അമ്മയും അച്ഛനും അമ്മയ്ക്ക് ഇപ്പോള്‍ ഞങ്ങളെ വേണ്ട. അവന്റെ പുറകേയാണ് അവരെന്നും എലീന വ്യക്തമാക്കുന്നു.

രോഹിത്തിന്റെ നാടായ കോഴിക്കോട് വെച്ചായിരുന്നു വിവാഹം നടന്നത്. ഹിന്ദു ആചാരവിധി പ്രകാരമായിരുന്നു കല്യാണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. ബിഗ് ബോസ് താരങ്ങളായ അലസാന്‍ഡ്രയും രേഷ്മയും കല്യാണത്തിന് പങ്കെടുത്തിരുന്നു. ആര്യ, ഫുക്രു, വീണ എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നില്ല.

കല്യാണത്തിന് മുന്‍പ് തന്നെ സാരിയെ കുറിച്ചു അതിലുള്ള സര്‍പ്രൈസിനെ കുറിച്ചും എലീന പറഞ്ഞിരുന്നു. എലീന പറഞ്ഞത് പോലെ സിമ്പിള്‍ വര്‍ക്കുള്ള സാരിയായിരുന്നു. സാരിയ്ക്ക് അനിയോജ്യമായ രീതിയിലുള്ള ആഭരണവും മേക്കപ്പുമാണ് ചെയ്തിരിക്കുന്നത്. ആഭരണങ്ങളോട് താല്‍പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു സ്‌റ്റൈല്‍ വെഡ്ഡിങ് രീതിയായത് കൊണ്ട് അല്‍പം സ്വര്‍ണ്ണം ധരിക്കുമെന്നും എലീന പറഞ്ഞിരുന്നു. സാരിയ്ക്ക് ചേരുന്ന വളരെ കുറച്ച് ആഭരണമായിരുന്നു താരം ധരിച്ചത്.

കല്യാണ സാരിയിലെ സര്‍പ്രൈസിനെ കുറിച്ചും എലീന നേരത്തെ പറഞ്ഞിരുന്നു. രേഹിത്തിന്റേയും എലീനയുടേയും പേരിന്റെ ആദ്യത്തെ അക്ഷരം ഉപയോഗിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൂടാതെ അച്ഛനും അമ്മയും ഒരു സന്ദേശം സാരിയിലൂടെ നല്‍കുമെന്നും താരം പറഞ്ഞിരുന്നു. മെറൂണ്‍ നിറത്തിലുള്ള കാഞ്ചീവരം പട്ടുസാരിയാണ് എലീന ധരിച്ചിരുന്നത്. കസവ് മുണ്ടും ജുബ്ബയുമായിരുന്നു രോഹിത്തിന്റെ വേഷം. സുഹൃത്തായിരുന്നു താരത്തിന് വേണ്ടി സാരി ഒരുക്കിയത്. സിമ്പിള്‍ സാരിയ്ക്ക് ഹെവി വര്‍ക്കുള്ള ബ്ലൗസായിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top