Connect with us

മിഷന്‍ ഇംപോസിബിള്‍ 7-ല്‍ പ്രഭാസ് എത്തുമോ? മറുപടിയുമായി സംവിധാകന്‍ ക്രിസ്റ്റഫര്‍ മക്വാറി

Malayalam

മിഷന്‍ ഇംപോസിബിള്‍ 7-ല്‍ പ്രഭാസ് എത്തുമോ? മറുപടിയുമായി സംവിധാകന്‍ ക്രിസ്റ്റഫര്‍ മക്വാറി

മിഷന്‍ ഇംപോസിബിള്‍ 7-ല്‍ പ്രഭാസ് എത്തുമോ? മറുപടിയുമായി സംവിധാകന്‍ ക്രിസ്റ്റഫര്‍ മക്വാറി

ടോം ക്രൂസ് നായകനാകുന്ന മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗത്തില്‍ നടന്‍ പ്രഭാസും എത്തുമെന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി സംവിധാകന്‍ ക്രിസ്റ്റഫര്‍ മക്വാറി. പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാമിന്റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയപ്പോള്‍ മക്വാറി താരത്തോട് ചിത്രത്തിന്റെ കഥയും കഥാപാത്രവും വിശദീകരിച്ചെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളി എന്നുമായിരുന്നു വാര്‍ത്തകള്‍.

ഇത് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. ലോകേഷ് വല്ലപു റെഡ്ഡി എന്നയാള്‍ ക്രിസ്റ്റഫര്‍ മക്വാറിയെ ടാഗ് ചെയ്ത് പ്രചരണം സത്യമാണോ എന്ന് ചോദിക്കുകയായിരുന്നു. മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നുമായിരുന്നു ചോദ്യം. ഈ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

”അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്റര്‍നെറ്റിലേക്ക് സ്വാഗതം” എന്നാണ് മക്വാറി മറുപടിയായി ട്വീറ്റ് ചെയ്തത്. അതേസമയം, പ്രഭാസിനോട് അടുത്ത വൃത്തങ്ങളും വാര്‍ത്തകളോട് പ്രതികരിച്ചു. പ്രഭാസ് ഹോളിവുഡില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഈ സിനിമയുമായി ബന്ധപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു.

More in Malayalam

Trending

Recent

To Top