‘എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവരാണ്, സിനിമാ മേഖലയില്‍ മാത്രം അതുണ്ടായാല്‍ പോര. ഭാവിയില്‍ ഏറ്റവും ശക്തരായി സ്ത്രീസമൂഹം മാറുമെന്നതില്‍ സംശയമില്ല, നാളെ ഈ ലോകം ഭരിക്കുന്നതും അവര്‍ തന്നെയാകും’; ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി പ്രഭാസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചയായിരിക്കുന്നത്. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്. ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ എത്തിയതായിരുന്നു പ്രഭാസ്.
‘എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവരാണ്. സിനിമാ മേഖലയില്‍ മാത്രം അതുണ്ടായാല്‍ പോര. ഭാവിയില്‍ ഏറ്റവും ശക്തരായി സ്ത്രീസമൂഹം മാറുമെന്നതില്‍ സംശയമില്ല. നാളെ ഈ ലോകം ഭരിക്കുന്നതും അവര്‍ തന്നെയാകും. അതുവരെ നമ്മളെല്ലാവരും പരസ്പരം പിന്തുണയേകേണ്ടത് അത്യാവശ്യമാണ്’ എന്നും പ്രഭാസ് പറഞ്ഞു.
നടന് സൂര്യയും ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സൂര്യ പറഞ്ഞു. എനിക്ക് ഈ സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല.
പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്റെ’ പ്രമോഷന് പരിപാടികള്‍ക്ക് വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് തെന്നിന്ത്യന്‍ താരം വിവാദമായ കേസിനേക്കുറിച്ച് പ്രതികരണം നടത്തിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...