News
തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക്!.., വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തില്ലേ!..? വിവരങ്ങള്‍ പുറത്ത്!
തിരക്കുകളില്‍ നിന്നും തിരക്കുകളിലേയ്ക്ക്!.., വിജയുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ എത്തില്ലേ!..? വിവരങ്ങള്‍ പുറത്ത്!
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിവിധ ഭാഷകളില്‍ എപ്പോഴും തിരക്കിലായിരിക്കാറുള്ള നടിമാരില്‍ ഒരാളായ പൂജ ഹെഗ്ഡെ വിജയുടെ നായികയായി എത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ബീസ്റ്റ് എന്ന ചിത്രത്തിലാണ് പൂജ ഹെഗ്ഡെ തമിഴില്‍ വിജയ്യുടെ നായികയായി എത്തുന്നത്.
സിനിമയുടെ പ്രഖ്യാപനവും ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളെല്ലാം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിജയ്യുടെ നായികയാകാന്‍ പൂജ ഹെഗ്ഡെ ചെന്നൈയിലേയ്ക്ക് വൈകാതെ എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തിടെ ബീസ്റ്റ് എന്ന വിജയ് സിനിമയുടെ ഹ്രസ്വ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതും ചെന്നൈയില്‍ തന്നെയായിരുന്നു.
വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് വിജയ്യും സംഘവും ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. ഇനിയിപ്പോള്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ബീസ്റ്റിന്റെ ഷെഡ്യൂളില്‍ അഭിനയിക്കാന്‍ പൂജ ഹെഗ്ഡെ എത്തുമെന്നതാണ് റിപ്പോര്‍ട്ട്.
രണ്‍വീര്‍ സിംഗിനൊപ്പം സര്‍ക്കസ്, പ്രഭാസിന്റെ നായികയായി രാധേ ശ്യാം, ചിരഞ്ജീവി ചിത്രമായ ആചാര്യ തുടങ്ങി ഒട്ടേറെ സിനിമകള്‍ പൂജ ഹെഗ്ഡെയായുടേതായി പൂര്‍ത്തിയാകാനുണ്ട്. നെല്‍സണ്‍ ആണ് വിജയ്യെ നായികയാക്കി ബീസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത്.
