Connect with us

വിജയുടെ നായികയാകാന്‍ പൂജ ഹെഗ്‌ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

News

വിജയുടെ നായികയാകാന്‍ പൂജ ഹെഗ്‌ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വിജയുടെ നായികയാകാന്‍ പൂജ ഹെഗ്‌ഡെ എത്തി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റേതായി പുറത്തെത്തിയ ചിത്രത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ നായിക പൂജ ഹെഗ്‌ഡെയുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

ചൈന്നൈയിലാണ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍. പൂജാ ഹെഗ്‌ഡെ ബീസ്റ്റില്‍ അഭിനയിക്കുന്നതിനായി ചെന്നൈയില്‍ എത്തിയിരിക്കുകയാണ്. പൂജ ഹെഗ്‌ഡെ തന്നെയാണ് തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ ചെന്നൈയിലെത്തിയതിന്റെ ഫോട്ടോ വന്‍ ഹിറ്റായി മാറുകയും ചെയ്യുകയാണ്.

വിജയ്യുടെ നായികയായി ഒരു ചിത്രത്തില്‍ ഇതാദ്യമായിട്ടാണ് പൂജ ഹെഗ്‌ഡെ അഭിനയിക്കുന്നത്. വിജയ്യുടെ ജോഡി ആയിട്ടുതന്നെയാണ് ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ അഭിനയിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മലയാളി താരം ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നു. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

More in News

Trending

Recent

To Top