News
ദി കശ്മീര്‍ ഫയല്‍സ് നല്ല സിനിമ; എല്ലാ എംപിമാരും സിനിമ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ദി കശ്മീര്‍ ഫയല്‍സ് നല്ല സിനിമ; എല്ലാ എംപിമാരും സിനിമ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on
പ്രഖ്യാപനം വന്നതു മുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച ചിത്രമായിരുന്നു ദി കശ്മീര്‍ ഫയല്‍സ്. ഇപ്പോഴിതാ ദി കശ്മീര്‍ ഫയല്‍സ് നല്ല സിനിമയാണെന്നും എല്ലാ എംപിമാരും സിനിമ കാണണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കി വിവേക് അഗ്നിഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്.
മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമ കാണാന്‍ പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗുജറാത്ത്, കര്‍ണാടക സര്‍ക്കാരുകള്‍ ചിത്രത്തിന് നികുതിയിളവും പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Reading
You may also like...
Related Topics:the kashmir files
