Connect with us

നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില്‍ തിളങ്ങി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും

Malayalam

പ്രശസ്ത സിനിമ നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മമ്മൂട്ടി. കുടുംബസമേതമാണ് മമ്മൂട്ടി ചടങ്ങിന് എത്തിയത്. ദുല്‍ഖര്‍ സല്‍മാനും ഭാര്യ സുല്‍ഫത്തിനും ഒപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഷാഹുല്‍ ഹമീദിന്റെയും നിഷയുടെയും മകന്‍ മസൂദാണ് വിവാഹിതനായിയത്.ഫാത്തിമയാണ് വധു. എറണാകുളത്ത് ഹായത്ത് ഹോട്ടലില്‍ കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.

അതേസമയം, മമ്മൂട്ടി പുതിയ ചിത്രം പുഴുവില്‍ മമ്മൂട്ടിയുടെ ലുക്ക് പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് പുതിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരുന്നത്. പ്രതിപക്ഷ നേതാവ് വിടി സതീശനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

More in Malayalam

Trending

Recent

To Top