ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല, ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു; നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദ പരാമര്‍ശം നടത്തിയതില്‍ മാപ്പ് പറഞ്ഞ് പിസി ജോര്‍ജ്

ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ ആക്രമിക്കപ്പെട്ട നടിക്ക് എതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി പിസി ജോര്‍ജ്. നടിയെ കുറിച്ച് താന്‍ കടുത്ത വാക്കു പറഞ്ഞിട്ടുണ്ട്. അതില്‍ അവരോട് താന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് കോടതി നിശ്ചയിക്കട്ടെ.
കഴിഞ്ഞ ദിവസം ഒരു ചാനലുകാരന് ഞാന്‍ വലിയൊരു ഫങ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു.
ഒരു മടിയുമില്ല. ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശം കൂടി നല്കുന്നു എന്നും പിസി ജോര്‍ജ് പറഞ്ഞു. എനിക്ക് പറ്റിയ തെറ്റ് വേറെ ആര്‍ക്കും പറ്റാന്‍ പാടില്ലെന്നും കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പിസി ജോര്‍ജ് പറഞ്ഞു.
മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ തിരികെ പറഞ്ഞുപോയതാണ്. ഇനിയുണ്ടാവാതെ നോക്കാം. എസ്ഡിപിഐ ആയിരുന്നു തനിക്കെതിരായ പ്രചാരണത്തിന് പിന്നില്‍. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...