നടി പായല്‍ ഘോഷിനെതിരെ ആസിഡ് ആക്രമണത്തിന് ശ്രമം. മുഖമൂടിയിട്ട ആളുകളുടെ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റുവെന്ന് താരം തന്നെയാണ് അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി മടങ്ങവെയാണ് സംഭവം.
ഞായറാഴ്ച രാത്രി 10 മണിക്ക് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങവെ മുഖം മൂടിയിട്ട പുരുഷന്മാര് ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അവരുടെ കൈവശം ആസിഡ് കുപ്പികളുമുണ്ടായിരുന്നു. താന്‍ ഉറക്കെ നിലവിളിച്ചത് മൂലം അവര്‍ പിന്മാറുകയായിരുന്നുവെന്നും താരം പറയുന്നു.
സംഭവത്തിന് പിന്നില്‍ ഗൂണ്ഡാലോചനയുണ്ട്. അതിനാല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പായല്‍ വ്യക്തമാക്കി. ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യിനെതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെയാണ് പായല്‍ ഘോഷ് ശ്രദ്ധേയായാവുന്നത്.
അനുരാഗ് കശ്യപിനെതിരെ താരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് അനുരാഗ് പൊലീസിനോട് പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...