96ന്റെ ഹിന്ദി റീമേക്ക് എത്തുന്നു; തൃഷയ്ക്കും വിജയ് സേതുപതിയ്ക്കും പകരം എത്തുന്നവരെന്ന ആകാംക്ഷയോടെ ആരാധകര്‍
നിരവധി പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി, തൃഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 96. എന്നാല്‍ ഇപ്പോഴിതാ 96ന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നാണ് വിവരം. 2018ലെ ബ്ലോക്ക്ബസ്റ്ററായ 96ന്റെ റൈറ്റ്സ് സ്വന്തമാക്കിയത് നിര്‍മ്മാതാവ് അജയ് കപൂറാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്.
പ്രേക്ഷകര്‍ വലിയ രീതിയില്‍ സ്വീകരിച്ച റൊമാന്റിക് ചിത്രമാണ് 96. സ്ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റെത്.
അതിനാലാണ് 96 ദേശീയതലത്തിലുള്ള പ്രേക്ഷകര്‍ക്ക് വേണ്ടി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു. തിരക്കഥ നല്ല രീതിയില്‍ ഹിന്ദിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണ്.
അതോടൊപ്പം തന്നെ ചിത്രത്തെ വ്യക്തമായി മനസിലാക്കുന്ന ഒരു സംവിധായകനെയും അഭിനേതാക്കളെയും കണ്ടെത്തുമെന്നും അജയ് കപൂര്‍ വ്യക്തമാക്കി. എല്ലാം തീരുമാനിച്ചാല്‍ ഉടന്‍ തന്നെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
