നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് പവന് കല്യാണ്‍. ഇപ്പോഴിതാ ആരാധകരുടെ അമിത സ്നേഹ പ്രകടനം കാരണം ചെറിയ അപകടത്തില്പ്പെടുത്തിയിരിക്കുകയാണ് പവണ് കല്യാണിനെ ഇപ്പോള്‍. ആന്ധ്രാപ്രദശില്‍ റോഡ് ഷോയ്ക്കിടെ പവന് കല്യാണിനെ വാഹനത്തിന് മുകളില്‍ നിന്ന് ആരാധകന് വലിച്ച് താഴേക്ക് ഇടുകയായിരുന്നു.
വാഹനത്തിന് മുകളില്‍ കയറി ജനക്കൂട്ടത്തോട് കൈകൂപ്പി നിന്ന താരത്തെ ഒരു ആരാധകന് പുറകില്‍ നിന്ന് കെട്ടിപ്പിടിക്കാന്‍ ശ്രമിക്കവെയാണ് സംഭവം. ആരാധകന് നിലത്തും താരം കാറിന് മുകളിലുമായി വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപ്രതീക്ഷിത സ്നേഹ പ്രകടനത്തിനിടെ താഴെ വീണ പവന് കല്യാണ്‍ ഉടന്‍ തന്നെ എഴുന്നേറ്റ് ജനക്കൂട്ടത്തെ നോക്കി കൈവീശുന്നതും വീഡിയോയില്‍ കാണാം. ജനസേവ പാര്‍ട്ടി നേതാവായ പവന് നരസപുരത്ത് നടന്ന റോഡ് ഷോയില്‍ പങ്കെടുക്കവെയാണ് സംഭവം.
താരത്തെ കാണാന്‍ റോഡിന് ഇരുവശത്തുമായി വന്‍ ജനക്കൂട്ടമാണുണ്ടായത്. ഇതോടെ താരം കാറിന്റെ റൂഫ് തുറന്ന് എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. അതേസമയം, അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഭീംല നായക് ആണ് പവന് കല്യാണിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...