Malayalam
ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം വേണ്ട പണം സമാഹരിക്കാന്‍ കഴിഞ്ഞു, എല്ലാവര്ക്കും നന്ദിയുണ്ടെന്ന് പൗളി വത്സന്
ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം വേണ്ട പണം സമാഹരിക്കാന്‍ കഴിഞ്ഞു, എല്ലാവര്ക്കും നന്ദിയുണ്ടെന്ന് പൗളി വത്സന്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് പൗളി വത്സന്. രാജ്യം കോവിഡിന്റെ പിടിയിലായിരിക്കെ പ്രതിസന്ധിയില്‍ പെട്ടു പോയിരിക്കുകയായിരുന്നു പൗളിയും കുടുംബവും. പൗളി ഉള്‍പ്പെടയുള്ള കുടുംബത്തിലെ എല്ലാവര്ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. പൗളിയ്ക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് കുടുംബം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. എന്നാല്‍ ലോക്ക് ഡൗണില്‍ ചിത്രീകരണം നിലച്ചതോടെ കുടുബം പ്രതിസന്ധിയിലേയ്ക്ക് കടക്കുകയായിരുന്നു.
പൗളിയുടെ ബുദ്ധിമുട്ടുകള്‍ തുറന്ന് കാട്ടി രാവിലെ മുതല്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുമനസ്സുകളുടെ സഹായത്താല്‍ ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് അത്യാവശ്യം വേണ്ട പണം സമാഹരിക്കാന്‍ ആയെന്നും സിനിമയിലെ സുഹൃത്തുക്കള്‍ തന്നെ സഹായിച്ചെന്നും പറയുകയാണ് പൗളി.
പൗളിയുടെ ഭര്‍ത്താവ് വല്‍സണ്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അതിനിടെ കോവിഡ് ബാധിച്ച് സ്ഥിതി ഗുരുതരമായി.ഡയാലിസിസിന് വിധേയനാകുന്ന വല്സന് 40000 രൂപയുടെ ഇന്ഞ്ചക്ഷന് ആവശ്യമാണ്. അതിനിടെ കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. സിനിമയിലെ സുഹൃത്തുക്കളടക്കം സഹായവുമായി രംഗത്ത് വന്നു. അതുകൊണ്ട് ചികിത്സയ്ക്കുള്ള അത്യാവശ്യ പണം ഇപ്പോള്‍ സ്വരൂപിച്ചിട്ടുണ്ട് എല്ലാവര്ക്കും നന്ദിയുണ്ട് എന്നുമാണ് പൗളി പറഞ്ഞത്.
നാടക നടിയായി തന്റെ അഭിനയ ജീവിതം ആരംഭിച്ച താരം ഇപ്പോള്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി. അണ്ണന് തമ്പി എന്ന ചിത്രത്തിലൂടെയാണ് പൗളി തന്റെ സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. മാത്രമല്ല ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും നേടി.
