Malayalam
അന്ന് ദിലീപിന്റെ വീട്ടിലെത്തിയ ആ നടി ആര്!? അവരെ ചോദ്യം ചെയ്യാത്തത് എന്ത്; പല്ലിശ്ശേരി പറയുന്നു
അന്ന് ദിലീപിന്റെ വീട്ടിലെത്തിയ ആ നടി ആര്!? അവരെ ചോദ്യം ചെയ്യാത്തത് എന്ത്; പല്ലിശ്ശേരി പറയുന്നു
സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുകയാണ് നടിയെ ആക്രമിച്ച കേസ്. ഓരോ ദിവസവും കഴിയും തോറും നിരവധി സംഭവ വികാസങ്ങളാണ് കേസിന്റെ ഭാഗമായി നടക്കുന്നത്. ഇതിനിടെ ദിലീപിനെ വരിഞ്ഞു മുറുക്കാന്‍ പാകത്തിലുള്ള വിമര്‍ശനങ്ങളും ആരോപണങ്ങളുമായി തെളിവുകളടക്കമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ഒന്നാം പ്രിതി സള്‍സര്‍ സുനിയുടെ അമ്മ, ജിന്‍സന്‍ എന്നിവര്‍ രംഗത്തെത്തിയത്. ഇതിനു പിന്നാലെ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമം, ഗൂഢാലോചന തുടങ്ങിയവ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചില കാര്യങ്ങളാണ് പല്ലിശ്ശേരി തുറന്ന് പറയുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ ഇരുന്ന് കണ്ടു കൊണ്ടിരിക്കവെ വീട്ടില്‍ ഒരു നടിയും അവരുടെ സഹോദരനും കല്യാണ്ം വിളിക്കാന്‍ ആ രാത്രി വന്നെന്നും അതോടെ ദിലീപ് ദൃശ്യങ്ങള്‍ കാണുന്നിടത്ത് നിന്ന് എഴുന്നേറ്റ് ആ നടിയുടെ അടുത്തേയ്ക്ക് പോയെന്നുമാണ് പറയുന്നത്. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലും അദ്ദേഹം ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ നടിയെ ചോദ്യം ചെയ്യാനോ ഒന്നും പോലീസ് തയ്യാറായിരുന്നില്ല.
എന്നാല്‍ ഈ നടിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ സത്യങ്ങള്‍ പുറത്ത് വരില്ലേ.., നിരപരാധി ആണെങ്കില്‍ അവര്‍ രക്ഷപ്പെടട്ടേ., അല്ലെങ്കില്‍ നിയമത്തിനു മുന്നില്‍ തക്കതായ ശിക്ഷയും ലഭിക്കട്ടെ എന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞതെന്ന് പല്ലശ്ശേരി പറയുന്നത്. ആ രാത്രി എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ നേരിട്ട് കണ്ടിട്ടില്ല. കണ്ടത് ബാലചന്ദ്രകുമാറും മറ്റുള്ളവരുമാണ്. ബാലചന്ദ്രകുമാറിന് പറയാനുള്ള കാര്യങ്ങളെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാം കണ്ട് പിടിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും പല്ലിശ്ശേരി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പും പല്ലിശ്ശേരി ദിലീപിനെതിരെ രംഗത്ത് എത്തിയിരുന്നു. തുടക്കം മുതല്‍ അതായത്, ദിലീപിന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വരെ ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് പല്ലിശേരി. ഒരിടയ്ക്ക് വെച്ച് പല്ലിശേരിക്ക് തലയ്ക്ക് സ്ഥിരത ഇല്ലെന്നു വരെയാണ് ദിലീപ് പറഞ്ഞിരുന്നത്. അയാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നുവെന്നാണ് താരം അന്ന് പ്രതികരിച്ചിരുന്നത്. എന്നാല്‍ പല്ലിശേരിയുടെ പല പ്രവചനങ്ങളും വെളിപ്പെടുത്തലും സത്യമാണ് എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതുകൊണ്ടുതന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തി ദിലീപ് വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചാ വിഷയമായപ്പോള്‍ പലരും അന്വേഷിച്ചത് പല്ലിശേരിയെയായിരുന്നു. ദിലീപിനെതിരെയും മറ്റും ഇടയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്ന പല്ലിശേരി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് എല്ലാ വഴിയ്ക്ക് നിന്നും ഉയര്‍ന്ന് വന്നത്.ദിലീപിനെതിരെ ഇപ്പോള്‍ ശബ്ദിക്കാതെ വന്നപ്പോള്‍ നിങ്ങളെയും ദിലീപ് വിലയ്ക്ക് വാങ്ങിയോ എന്നാണ് ചോദ്യം ഉണ്ടായതെന്നാണ് പല്ലിശേരി അന്ന് പറഞ്ഞത്.
മാത്രമല്ല, ഈ കേസില്‍ പോലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നാണ് പല്ലിശേരി പറയുന്നത്. എല്ലാവരുടെയും വെളിപ്പെടുത്തലും മറ്റും കൃത്യമായി അവര്‍ പേപ്പറില്‍ എഴുതിയെടുക്കാറുണ്ട്. എന്നാല്‍ ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ബാലചന്ദ്രകുമാര്‍ മാത്രം വെളിപ്പെടുത്തിയാല്‍ പോരാ, മറ്റ് പലരും ദിലീപിനെതിരെ വരും ദിവസങ്ങളില്‍ വരുമെന്നാണ് പല്ലിശേരി പറയുന്നത്. ആക്രമിക്കപ്പെട്ട നടി ആലുവ സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെ കേസിന്റെ ഗതി തന്നെ മാറും. ആരും ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നു തന്നെയാണ് പല്ലിശേരി, നടി മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്.
