Connect with us

നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ…. സത്യത്തിന് അതിന്റെ ആവശ്യമില്ല; നടിയുടെ ബന്ധുവിന്റെ വാക്കുകൾ ഇതാ

Malayalam

നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ…. സത്യത്തിന് അതിന്റെ ആവശ്യമില്ല; നടിയുടെ ബന്ധുവിന്റെ വാക്കുകൾ ഇതാ

നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ…. സത്യത്തിന് അതിന്റെ ആവശ്യമില്ല; നടിയുടെ ബന്ധുവിന്റെ വാക്കുകൾ ഇതാ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂട് പിടിക്കുമ്പോൾ ദിലീപിനെ പിന്തുണച്ച് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി എത്തുന്നുണ്ട് . ഇപ്പോഴിതാ ദിലീപിനെ ന്യായീകരിച്ച് രംഗത്തെത്തിയവര്‍ക്ക് മറുപടിയുമായി നടിയുടെ ബന്ധു രാജേഷ് ബി മേനോന്‍.

അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലാണ് സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുകയെന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും രാജേഷ് പറഞ്ഞു. തങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൂടെ നില്‍ക്കുന്ന എല്ലാ സുമനസുകളോടും നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് രാജേഷിന്റെ മറുപടി ആരംഭിക്കുന്നത്.

രാജേഷ് ബി മേനോന്‍ പറഞ്ഞത്:

ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങളുടേത് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു ഞങ്ങളുടെ കൂടെ നില്‍ക്കുന്ന എല്ലാ സുമനസ്സുകളോടും ആദ്യമായി തന്നെ നന്ദി പറയട്ടെ. പക്ഷേ ഈ കുറിപ്പ് എഴുതുന്നതിന് കാരണം ഞങ്ങള്‍ കേള്‍ക്കേണ്ടതായ പലതും നിങ്ങള്‍ കൂടി കേള്‍ക്കേണ്ടി വരുന്നു എന്ന വേദന കൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരില്‍ പലരും ഇന്ന് വ്യാജ അക്കൗണ്ട്കളിലൂടെ സൈബര്‍ ബുള്ളിയിങ്‌ന് ഇരകളായിത്തീര്‍ന്നിരിക്കുകയാണ്. അതിന് പിന്നിലുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം.

‘ അവര്‍ ചെയ്യുന്ന രീതിയില്‍ തന്നെ നിങ്ങള്‍ക്കും പ്രതികരിച്ചു കൂടെ ‘എന്ന് ചോദിക്കുന്ന പലരോടും ഞങ്ങള്‍ പറഞ്ഞത് ഒന്നേയുള്ളൂ, അതു പോലെ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ സംസ്‌കാരം ഞങ്ങളെ അനുവദിക്കുന്നില്ല എന്ന് മാത്രം . അവര്‍ പ്രതികരിക്കുന്നതുപോലെ ഞങ്ങള്‍ പ്രതികരിക്കാത്തതുകൊണ്ടു മാത്രമാണ് ഇത്ര ചങ്കൂറ്റത്തോടെ എനിക്കീ കുറിപ്പെഴുതാന്‍ സാധിക്കുന്നതും. നുണയ്ക്ക് വിജയിക്കണമെങ്കില്‍ എന്നും ഒരു തുണ കൂടിയേ കഴിയൂ. സത്യത്തിന് അതിന്റെ ആവശ്യമില്ല. പറയുവാനുള്ളത് ചങ്കൂറ്റത്തോടെ സ്വന്തം വ്യക്തിത്വത്തോട് തുറന്നു പറയുന്നവരോട് എന്നും ബഹുമാനമേയുള്ളൂ, മറിച്ച് സ്വന്തം മനസ്സാക്ഷി പണയം വെച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നില്‍ പോലും കപട മുഖം മൂടി ധരിച്ച് നിങ്ങളുടെ ജോലിയുടെ ഭാഗമായോ കിട്ടുന്ന പ്രതിഫലത്തിന് കൂറ് കാണിക്കുന്നതിന് വേണ്ടിയോ പ്രതികരിക്കുന്ന കേവലം പ്രതികരണ, ന്യായീകരികരണ തൊഴിലാളികള്‍ മാത്രമാണ്, നിങ്ങളെങ്കില്‍ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ, നിങ്ങളുടെ വീട്ടില്‍ ആണ് ഇത് പോലെ സംഭവിക്കുന്നതെങ്കില്‍ ഇതുപോലെത്തന്നെയാണോ നിങ്ങള്‍ പ്രതികരിക്കുക? അങ്ങനെ സംഭവിക്കാതിരിക്കട്ടെ,

കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ആഘാതം നിങ്ങള്‍ കരുതുന്നതിനേക്കാളും നിങ്ങള്‍ക്ക് താങ്ങാവുന്നതിനേക്കാളും എത്രയോ അപ്പുറത്തായിരിക്കും. സ്വന്തം മനസാക്ഷിയോട് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടുന്ന ഉത്തരം ഇതുപോലെ തന്നെ ഇനിയും തുടരാം എന്നാണെങ്കില്‍ ഒരുകാര്യം തിരിച്ചറിയുക. ഈ നിമിഷം മുതല്‍ നിങ്ങളുടെ ജീവിതം നിങ്ങള്‍ കരുതുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദുരിതപൂര്‍ണ്ണമാകാന്‍ പോകുകയാണ് . ഞാന്‍ ആരുടേയും പേരെടുത്ത് പറയുന്നില്ല , നിങ്ങള്‍ ഒന്ന് പിറകിലേക്ക് നോക്കുക നാല് വര്‍ഷങ്ങളായി നിങ്ങളുടെ പ്രിയങ്കരരായിരുന്ന നിങ്ങള്‍ ഇന്നും ചെയ്യുന്നത് പോലെ ഞങ്ങള്‍ക്കെതിരായും നിങ്ങള്‍ക്ക് പ്രിയപ്പെട്ടവന് വേണ്ടിയും ന്യായീകരിക്കുകയും വാദിക്കുകയും ചെയ്തിരുന്ന പലരുടേയും ജീവിതം നിമിഷങ്ങള്‍ക്കകമാണ് മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്. അവരുടെ പ്രിയപ്പെട്ട പലരെയും ഈ കാലയളവില്‍ അവര്‍ക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ചെയ്ത് പോയതിലുള്ള കുറ്റബോധം കൊണ്ടാണോ അതോ ജീവനിലുള്ള കൊതികൊണ്ടാണോ എന്നറിയില്ല, പലര്‍ക്കും പലതും ചുറ്റുപാടും സംഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതെല്ലാം നിങ്ങള്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമാണ്.

ചന്ദനം ചാരിയാല്‍ ചന്ദനമേ മണക്കൂ, മറിച്ചാണെങ്കില്‍ … ഞാന്‍ ഉറപ്പിച്ചു പറയാം. ഈ പറഞ്ഞതിന്റെ പേരില്‍ എനിക്ക് നേരെ ഒരു സൈബര്‍ ആക്രമണത്തിനാണ് നിങ്ങള്‍ തയ്യാറാകുന്നത് എങ്കില്‍ അതിനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കൊണ്ടാണ് ഞാന്‍ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നത് എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ഇനി മറ്റൊരുകാര്യം പറയുവാനുള്ളത്, അനേകം തന്ത മാര്‍ക്ക് പിറന്നതില്‍ അഭിമാനിക്കുന്ന ചില മുന്‍ ജനപ്രതിനിധികള്‍ അവരുടെ മനസ്സിലെ വൈകൃതങ്ങള്‍ ആവേശത്തോടെ മാധ്യമങ്ങളിലൂടെ പറയുമ്പോള്‍ പ്രതികരിക്കാത്തത് നിങ്ങളോടുള്ള ഭയം കൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്. കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്‍ സ്വന്തം വാക്കുകളുടെയും പ്രവൃത്തികളുടെയും അനന്തരഫലമെന്നവണ്ണം കൈകളിലൂടെ ഊര്‍ന്ന് പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന പകപ്പ് ഒരു മനുഷ്യന്റെ , ചില മൃഗങ്ങളുടെയും മാനസികാവസ്ഥ തകരാരിലാക്കിയേക്കാം. പക്ഷേ അതുവരെ സ്‌നേഹിച്ചു വളര്‍ത്തിയ വളര്‍ത്തുനായ്ക്ക് പേ പിടിച്ചാല്‍ അതിനെ സംരക്ഷിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ഇടപെട്ട് ആ നായയെ തല്ലിക്കൊല്ലുവാന്‍ വരെ മടിക്കില്ല . അത് കണ്ട് നില്‍ക്കുവാന്‍ മാത്രമേ അതിന്റെ ഉടമസ്ഥര്‍ക്ക് പോലും സാധിക്കുകയുള്ളൂ. അതുകൊണ്ട് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ സ്‌നേഹിക്കുന്നത് തെരുവുനായയേയോ വേട്ടപ്പട്ടിയേയോ ആകട്ടെ അതിനെ അതിന്റെ ഇഷ്ടപ്രകാരം അലഞ്ഞുതിരിയാന്‍ അനുവദിച്ചാല്‍ അതിന്റെ അനന്തരഫലവും ഇതേ മാനസികാവസ്ഥയോടെ നിങ്ങള്‍ക്ക് സ്വീകരിക്കേണ്ടതായി വരും. വൃദ്ധരായ വ്യക്തികളില്‍ ചിലക്കെങ്കിലും മാനസിനിലയില്‍ തകരാറ് സംഭവിക്കാറുള്ളത് സ്വാഭാവികമാണ്. അന്നേരം അവരെ വീട്ടില്‍ തന്നെയിരുത്തി അവര്‍ക്ക് വേണ്ടത് ചെയ്ത് കൊടുക്കുകയാണ് അവരുടെ പ്രിയപ്പെട്ടവര്‍ ചെയ്യാറുള്ളത്. മറിച്ച് പുകഞ്ഞകൊള്ളി പുറത്ത് എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചിരിക്കുന്നതെങ്കില്‍ എനിക്ക് മറ്റൊന്നും പറയാനില്ല .

കുപ്രസിദ്ധിയിലൂടെയാണെങ്കിലും തനിക്ക് പ്രസിദ്ധനായാല്‍ മതിയെന്ന് ചിന്തിക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്തവരോട് പ്രതികരിക്കേണ്ട രീതി ഇതല്ല എന്നറിയാം. ചാനലിനെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്തു കടന്നാണ് ഇതുപോലെ പ്രതികരിക്കുന്നത് എങ്കില്‍ അതിന്റെ പരിണത ഫലം ഞാനോ നിങ്ങളോ ചിന്തിക്കുന്നതിനും അപ്പുറത്തായിരിക്കുമെന്ന് ഇതിനാല്‍ താക്കീത് നല്‍കുന്നു. എന്നെന്നും അവള്‍ക്കൊപ്പം.

More in Malayalam

Trending