Malayalam
ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയ്ക്കും ആലുവ സ്റ്റേഷനിലും പരാതി കൊടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം!? ; നാളുകള്‍ക്ക് ശേഷം പല്ലിശേരി പറയുന്നു
ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയ്ക്കും ആലുവ സ്റ്റേഷനിലും പരാതി കൊടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം!? ; നാളുകള്‍ക്ക് ശേഷം പല്ലിശേരി പറയുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞഅ നില്ക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും അതില്‍ ദിലീപിനുള്ള പങ്കും. ഓരോ ദിവസം കഴിയും തോറും ഓരോ ഒളിയമ്പുകളാണ് ദിലീപിന് നേരം വരുന്നത്. താരത്തിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തെളിവുകളുമായി രംഗത്തെത്തിയതോടെയാണ് സംഭവം ഏറെ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന ഈ വിഷയത്തില്‍ ദിലീപിനെതിരെ തെളിവുകളുമായി ചിലര്‍ എത്തിയതോടെ ദിലീപ് കുറ്റക്കാരനല്ല എന്ന് വാദിച്ചും ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്.
എന്നാല്‍ തുടക്കം മുതല്‍ അതായത്, ദിലീപിന്റെ ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ തുടങ്ങി നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വരെ ദിലീപിനെതിരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടുള്ള പല്ലിശേരിയെ ആരും മറക്കാനിടയില്ല. പല്ലിശേരിക്ക് തലയ്ക്ക് സ്ഥിരത ഇല്ലെന്നു വരെയാണ് ദിലീപ് അന്ന് പറഞ്ഞിരുന്നത്. അയാള്‍ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നുവെന്നാണ് താരം അന്ന് പ്രതികരിച്ചിരുന്നത്. എന്നാല്‍ പല്ലിശേരിയുടെ പല പ്രവചനങ്ങളും വെളിപ്പെടുത്തലും സത്യമാണ് എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
അതുകൊണ്ടുതന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തി ദിലീപ് വിഷയം വീണ്ടും ചൂടുള്ള ചര്‍ച്ചാ വിഷയമായപ്പോള്‍ പലരും അന്വേഷിച്ചത് പല്ലിശേരിയെയാണ്. ദിലീപിനെതിരെയും മറ്റും ഇടയ്ക്കിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്ന പല്ലിശേരി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് എല്ലാ വഴിയ്ക്ക് നിന്നും ഉയര്‍ന്ന് വന്നത്. ഇപ്പോഴിതാ എല്ലാവര്‍ക്കുമുള്ള ഉത്തരവുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നും എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ദിലീപിനെതിരെ ഇപ്പോള്‍ ശബ്ദിക്കാതെ വന്നപ്പോള്‍ നിങ്ങളെയും ദിലീപ് വിലയ്ക്ക് വാങ്ങിയോ എന്നാണ് ചോദ്യം ഉണ്ടായതെന്നാണ് പല്ലിശേരി പറയുന്നത്.
ഇപ്പോള്‍ ചര്‍ച്ചയാകുന്ന ദിലീപ് വിഷയങ്ങള്‍ പലതവണ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞയാളാണ് ഞാന്‍. അതിനു പിന്നാലെ മൂന്നുതവണ വധശ്രമവും ഉണ്ടായി. അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടതാണെന്നും പല്ലിശേരി പറയുന്നു. ദിലീപിനെക്കുറിച്ച് നല്ലതു പറഞ്ഞാല്‍ പോലും ഫാന്‍സ് തന്നെ തെറി വിളിക്കാറുണ്ട്. എന്തൊക്കെ സംഭവിച്ചാലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ് പല്ലിശേരി ആവര്‍ത്തിക്കുന്നത്. ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ഞാന്‍ മുന്‍പേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപ് അടക്കമുള്ളവര്‍ കണ്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഈ വെളിപ്പെടുത്തല്‍ കേസിന് ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നതിങ്ങനെ, കേസിനെ ഗുണം ചെയ്യണമെന്നില്ല, എന്നാല്‍ സാധ്യതയുമുണ്ട്. ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരമെന്നാണ് പല്ലിശേരി പറയുന്നത്. ആലുവ സ്റ്റേഷനിലും നടി പരാതി നല്കുമത്രേ. ഈ ദൃശ്യങ്ങള്‍ ആരൊക്കെ കണ്ടിട്ടുണ്ടോ അവരൊക്കെ കേസില്‍ ഉള്‍പ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഇതാണ് ആദ്യ നിയമവശം. സുപ്രീംകോടതി 2022 ല്‍ കേസില്‍ അന്തിമ വിധി ഉണ്ടാക്കണമെന്നാണ് പറഞ്ഞിരുന്നത്.
കേസന്വേഷണം പൂര്‍ത്തിയാക്കി സാക്ഷികളെയെല്ലാം വിസ്തരിച്ച് അന്തിമ നടപടിയിലേക്ക് പോകുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ വലിയ ബോംബ് എത്തുന്നത്. വനിതാ ജഡ്ജിയെ എന്തുകൊണ്ട് മാറ്റിയില്ല എന്നു പറഞ്ഞതിലെ കുഴപ്പം ഇതാണ്. ഈ കാലയളവില്‍ ആക്രമിക്കപ്പെട്ട നടി ഈ ജഡ്ജി തനിക്ക് നീതി നിഷേധിക്കുന്നുവെന്നോ തന്നെ പലരുടെയും മുന്നില്‍ വെച്ച് കരയിപ്പിച്ചെന്നോ ഉള്ള ഒരു പരാതിയുമായി പോയാല്‍ മാത്രമേ ആ ജഡ്ജിയെ മാറ്റാനുള്ള നിയമവശമുള്ളൂ. അത് ഇതുവരെ ചെയ്തിട്ടില്ല എന്നുള്ളതാണ് വസ്തുത.
ഈ കേസില്‍ പോലീസ് പിന്നെന്ത് അന്വേഷണമാണ് നടത്തിയിട്ടുള്ളതെന്നും എന്ത് തെളിവാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതെന്നും പലര്‍ക്കുമുള്ള സംശയമാണ്. പോലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തുവെന്നാണ് വിശ്വസിക്കുന്നതെന്നാണ് പല്ലിശേരി പറയുന്നത്. എല്ലാവരുടെയും വെളിപ്പെടുത്തലും മറ്റും കൃത്യമായി അവര്‍ പേപ്പറില്‍ എഴുതിയെടുക്കാറുണ്ട്. എന്നാല്‍ ഇത് കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. ബാലചന്ദ്രകുമാര്‍ മാത്രം വെളിപ്പെടുത്തിയാല്‍ പോരാ, മറ്റ് പലരും ദിലീപിനെതിരെ വരും ദിവസങ്ങളില്‍ വരുമെന്നാണ് പല്ലിശേരി പറയുന്നത്. ആക്രമിക്കപ്പെട്ട നടി ആലുവ സ്റ്റേഷനില്‍ പരാതി നല്‍കുന്നതോടെ കേസിന്റെ ഗതി തന്നെ മാറും. ആരും ഈ കേസില്‍ നിന്ന് രക്ഷപ്പെടില്ലെന്നു തന്നെയാണ് പല്ലിശേരി തുറന്നടിക്കുന്നത്.
