പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടെയും ബ്രായുടെയും രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡ് കാണാം, അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ; പോസ്റ്റുമായി ഒമര്‍ ലുലു
പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടെയും ബ്രായുടെയും രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡ് കാണാം, അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ; പോസ്റ്റുമായി ഒമര്‍ ലുലു
പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടെയും ബ്രായുടെയും രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡ് കാണാം, അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ; പോസ്റ്റുമായി ഒമര്‍ ലുലു
കഴിഞ്ഞ ദിവസമാണ് യൂട്യൂബേഴ്സ് ആയ. ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ ആരാധകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍:
ഇ ബുള്‍ ചെയ്തത് ന്യായീകരിക്കുന്ന പോസ്റ്റ് അല്ല ഇത്. ഇന്നലെ അഭിലാഷിന്റെ ടീവി ഷോ കണ്ടു എനിക്ക് ഉള്ള മറുപടികള്‍. കേരളം കത്തിക്കും എന്ന് പറയുന്ന കുട്ടിക്കളുടെ മെന്റല്‍ സ്ട്രെങ്ങത് പരിശോധിക്കണം. നാല്പതും അമ്പതും വയസ്സുള്ള രാഷ്ട്രീയക്കാരുടെ ‘ചോരപുഴ ഒഴുക്കുലും ഹര്‍ത്താലിനും സമരത്തിനും ഉള്ള പരാക്രമങ്ങള്‍’കാണിക്കുന്നവരുടെ മെന്റല്‍ സ്രട്രെങ്ങത് എന്താ അഭിലാഷ് അളക്കാന്‍ പോവാതെയിരുന്നത്.
ഡ്രൈവ് ചെയുന്നവരുടെ ശ്രദ്ധ തെറ്റും എന്നതാണ് മറ്റൊരു കാര്യം. മോഡിഫൈഡ് വണ്ടി യൂസ് ചെയ്യുന്ന വിദേശ നാട്ടില്‍ ഒന്നും ഈ ശ്രദ്ധ തെറ്റല്‍ പ്രശ്നം ഇല്ലേ. ഇനി നമ്മുടെ നാട്ടില്‍ എടുത്താല്‍ വഴിയില്‍ പൂരം പെരുന്നാള്‍ മുതല്‍ സിനിമയുടെയും ഷഡ്ഡിയുടേയും ബ്രായുടെയും എന്തിന് രാഷ്ട്രിയക്കാരുടെ പ്രവര്‍ത്തന നേട്ടങ്ങള്‍ വരെ വിവരിക്കുന്ന പടുകൂറ്റന്‍ ഫ്ളെക്സ് ബോര്‍ഡ് കാണാം.
അത് ഒന്നും നമ്മുടെ ശ്രദ്ധ തിരിക്കില്ലേ അഭിലാഷേ. ഇനി ഹൈബീം ഹാലൊജന്‍ ലൈറ്റ്സ് നമ്മള് വണ്ടിയില്‍ ഫിറ്റ് ചെയുന്നത് ഹൈറേയ്ഞ്ച് ഏരിയയില്‍ ഒക്കെ യൂസ് ചെയ്യാന്‍ വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
അതേസമയം, ബിഹാറില്‍ ഇരുവരും നടത്തിയ നിയമ ലംഘനത്തില്‍ പ്രാഥമിക പരിശോധന തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഇ ബുള്‍ജെറ്റ് യുട്യൂബ് ചാനലിലെ മുഴുവന്‍ വീഡിയോകളും പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ അറിയിച്ചു. കൂടാതെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വിഡിയോകള്‍ മരവിപ്പിക്കാനും യൂട്യൂബിനോട് ആവശ്യപ്പെടും. മോശം കമന്റിടുന്ന കുട്ടികള്‍ക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...