Malayalam
പാറുക്കുട്ടി അഭിനയിക്കുകയല്ല ജീവിക്കുകയാണ്!! വിഷമങ്ങളെ അതിജീവിച്ച് ലച്ചുവും: എല്ലാവരും ഒപ്പമുള്ളപ്പോള്‍ വേദനകള്‍ മറക്കുമല്ലോ… ജൂഹിയെക്കുറിച്ചും എരിവും പുളിയെയും കുറിച്ച് നിഷ സാരംഗിന്റെ വാക്കുകള്‍ വൈറൽ
പാറുക്കുട്ടി അഭിനയിക്കുകയല്ല ജീവിക്കുകയാണ്!! വിഷമങ്ങളെ അതിജീവിച്ച് ലച്ചുവും: എല്ലാവരും ഒപ്പമുള്ളപ്പോള്‍ വേദനകള്‍ മറക്കുമല്ലോ… ജൂഹിയെക്കുറിച്ചും എരിവും പുളിയെയും കുറിച്ച് നിഷ സാരംഗിന്റെ വാക്കുകള്‍ വൈറൽ
പാറമട വീടും ബാലുവിനെയും ആ കൊച്ചു കുടുംബത്തെയും ഇന്നും മലയാളികൾ ഓർക്കുന്നുണ്ട്. മലയാളികളെ സ്ഥിരം സീരിയലുകളിൽ നിന്നും കുറച്ചു വ്യത്യസ്തമായി നർമ്മത്തിൽ ചാലിച്ച രീതിയിൽ ചിന്തിപ്പിക്കാൻ പഠിപ്പിച്ചത് അവരായിരുന്നു നമ്മുടെ ഉപ്പും മുളകും ടീം. പരമ്പരയിലെ താരങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായാണ് ആരാധകര്‍ കണ്ടിരുന്നത്.
സീരിയൽ പെട്ടെന്ന് നിന്ന് പോയെങ്കിലും, സോഷ്യൽമീഡിയയിലൂടെ അവരുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ടായിരുന്നു. ഏതാനും ആഴ്ച്കൾക്ക് മുൻപായിരുന്നു, സീ കേരളത്തിലൂടെ ഉപ്പും മുളകും എരിവും പുളിയുമായി നിങ്ങളിലേക്ക് വരുന്നുണ്ടെന്ന് ബാലു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഇതിനു തുടർന്ന്, നിരവധി വാർത്തകളും പുറത്തു വന്നിരുന്നു. സീരിയലിൽ ലച്ചു വീണ്ടും അഭിനയിച്ച് തുടങ്ങിയതിന്റെ ചിത്രം നിഷ സാരംഗ് കഴിഞ്ഞ ദിവസം പങ്കുവെച്ചതും ഏറെ ചർച്ച ആയിരുന്നു. ഇപ്പോഴിതാ, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എരിവും പുളിയെയും കുറിച്ച് വിശദമായി പറയുകയാണ് നിഷ.
ഗംഭീരമായി മുന്നേറുന്നതിനിടയിലായിരുന്നു ഉപ്പും മുളകും നിര്‍ത്തിയത്. താല്‍ക്കാലികമായി നിര്‍ത്തിവെച്ചതാണെന്നും വൈകാതെ തന്നെ തിരിച്ചെത്തിയേക്കുമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു തുടക്കത്തില്‍ പുറത്തുവന്നത്. എന്നാല്‍ പരമ്പര നിര്‍ത്തിയെന്ന അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചുവെന്ന് താരങ്ങള്‍ വ്യക്തമാക്കിയതോടെയായിരുന്നു പരമ്പര എന്നന്നേക്കുമായി അവസാനിപ്പിച്ചുവെന്ന് എല്ലാവരും അറിഞ്ഞത്. ഉപ്പും മുളകിലെ താരങ്ങളെ അണിനിരത്തി എരിവും പുളിയുമായെത്തുകയാണ് സീ കേരളം.
ഉപ്പും മുളകും നിര്‍ത്തിയിട്ട് മാസങ്ങളായെങ്കിലും ആരാധകര്‍ക്ക് ആ പഴയ സ്നേഹം ഇപ്പോഴുമുണ്ടെന്ന് നിഷ സാരംഗ് പറയുന്നു. പഴയത് പോലെ തന്നെ അച്ഛനും അമ്മയും മക്കളുമായാണ് തങ്ങള്‍ വരുന്നത്. തികച്ചും വ്യത്യസ്തമായ അവതരണമാണ് എരിവും പുളിയുടേത്. ഇടവേളയ്ക്ക് ശേഷമുള്ള വരവാണെങ്കിലും എല്ലാവരും പഴയത് പോലെ തന്നെയാണെന്നും നിഷ സാരംഗ് പറയുന്നു.
സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവരെല്ലാം തന്നെ അമ്മയായാണ് കാണുന്നതെന്ന് നിഷ സാരംഗ് പറഞ്ഞിരുന്നു. അവരെയെല്ലാം കാണാതിരുന്നതിന്റെ വിഷമം മാറിയത് എരിവും പുളിയില്‍ വന്നതോടെയാണ്. പാറുക്കുട്ടി ഇപ്പോള്‍ നന്നായി സംസാരിച്ച് തുടങ്ങിയിട്ടുണ്ട്. അഭിനയിക്കുകയല്ല ശരിക്കും ജീവിക്കുകയാണ് പാറുക്കുട്ടി. അതേ പോലെ തന്നെ പരമ്പരയില്‍ നിരവധി സര്‍പ്രൈസുകളുണ്ടെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ജൂഹിയെ പൊതിഞ്ഞുപിടിച്ചുള്ള നിഷ സാരംഗിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിരവധി പേരാണ് ആ ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ഞങ്ങളുടെ ലുക്കിലെ മാറ്റങ്ങളും ചര്‍ച്ചയായിരുന്നു. ജൂഹി വിഷമങ്ങളെ അതിജീവിച്ച് വരികയാണ്. എല്ലാവരുടേയും കൂടെയാവുമ്പോള്‍ അവളുടെ മനസ്സിന് ആശ്വാസം വരുമല്ലോ, അമ്മയെക്കുറിച്ച് പറയാറുണ്ടെങ്കിലും വന്ന സമയത്തേതിനേക്കാളും അവസ്ഥ മാറിയിട്ടുണ്ട് ഇപ്പോഴെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.
