Malayalam
സെല്‍ഫി ഫോട്ടോഷൂട്ടുമായി മമ്മൂട്ടി ചിത്രത്തിലെ താരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
സെല്‍ഫി ഫോട്ടോഷൂട്ടുമായി മമ്മൂട്ടി ചിത്രത്തിലെ താരം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നടിയായും മോഡലായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നേഹ റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വളരെപെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ സെല്‍ഫി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.
കണ്ണാടിയില്‍ നോക്കി ഫൊട്ടോഗ്രാഫറുടെ സഹായമില്ലാതെ നടി ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് ഫോട്ടോഷൂട്ടില്‍ കാണാനാകുക. നേഹ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
പതിവ് പോലെ തന്നെ ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് നേഹയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. നേഹയുടെ നിരവധി വൈറല്‍ ഫോട്ടോഷൂട്ടുകള്‍ ഇതിനു മുമ്പും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മോഡലിംഗില്‍ നിന്നുമാണ് നേഹ സിനിമയിലേയ്ക്ക് എത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം കഴിഞ്ഞ എട്ട് വര്‍ഷമായി മോഡല്‍ രംഗത്ത് സജീവമാണ്. തുടര്‍ന്നാണ് മമ്മൂട്ടി ചിത്രം വണ്ണിലൂടെ അഭിനയരംഗത്തേയ്ക്ക് എത്തിയത്.
