Connect with us

ഇത്രയും വലിയ നേട്ടത്തിൽ മണിക്കുട്ടനെ ഒഴിവാക്കി സൂര്യ; വിശ്വസിക്കാനാകാതെ ആരാധകർ! ഇതു വേണ്ടായിരുന്നു….സംശയത്തോടെ ആരാധകർ

Malayalam

ഇത്രയും വലിയ നേട്ടത്തിൽ മണിക്കുട്ടനെ ഒഴിവാക്കി സൂര്യ; വിശ്വസിക്കാനാകാതെ ആരാധകർ! ഇതു വേണ്ടായിരുന്നു….സംശയത്തോടെ ആരാധകർ

ഇത്രയും വലിയ നേട്ടത്തിൽ മണിക്കുട്ടനെ ഒഴിവാക്കി സൂര്യ; വിശ്വസിക്കാനാകാതെ ആരാധകർ! ഇതു വേണ്ടായിരുന്നു….സംശയത്തോടെ ആരാധകർ

ബിഗ് ബോസ്സ് മലയാളം ഒന്നാം ഭാഗം വലിയ വിജയമായതിനെ തുടർന്നാണ് 2020 ൽ ബിഗ് ബോസ്സ് സീസൺ 2 ആരംഭിച്ചത്. മിനിസ്ക്രീൻ ബിഗ് സ്ക്രീൻ താരങ്ങളായിരുന്നു രണ്ടാം ഭാഗത്തിൽ എത്തിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഇതിന് പിന്നാലെ കൊവിഡ് മാനണ്ഡങ്ങൾ പാലിച്ച് ബിഗ് ബോസ് സീസൺ3യും ആരംഭിച്ചു. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്ക്രീൻ മിനിസ്ക്രീൻ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തിൽ പങ്കെടുത്തിരുന്നു. മണിക്കുട്ടനാണ് സീസൺ 3യുടെ ടൈറ്റിൽ വിന്നർ. ആദ്യ രണ്ട് സീസണുകളെക്കാൾ മികച്ച കാഴ്ചക്കാരെ നേടാൻ ബിഗ് ബോസ് സീസൺ 3ക്ക് കഴിഞ്ഞു.

ഒരു ടാലന്റ് ഷോ കൂടിയാണ് ബിഗ് ബോസ്. ഗെയിമുകൾ മാത്രമല്ല കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരം കൂടിയാണ് ഈ ഷോയിലൂടെ ലഭിക്കുന്നത്. പാട്ടും ഡാൻസും സ്കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവർത്തകർ ഷോയിൽ ഉൾപ്പെടുത്താറുണ്ട്. അഭിനേതാക്കൾ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്. മത്സരാർഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണിത്.

ഓരോ മത്സരാർത്ഥിയ്ക്കും നിരവധി ഫാൻ പേജുകളാണ് സോഷ്യൽ മീഡിയയിലുള്ളത്. അതിൽ ഏറ്റവും കൂടുതൽ എടുത്ത് പറയേണ്ടത് മണികുട്ടനെയും സൂര്യയെയുമാണ്. ഹൗസിന് പുറത്ത് നിരവധി ആരാധകരെയാണ് ഇരുവരും നേടിയെടുത്തത്

ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പട്ട ഡാൻസ് പെർഫോമൻസായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും ഉറുമിയിലെ ‘ആരാന്നെ ആരാന്നെ’ എന്ന് തുടങ്ങുന്ന ഗാനം. ഒരു ടാസ്ക്കിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും നൃത്തം ചെയ്തത്. താരങ്ങളുടെ 20 മിനിറ്റ് ദൈർഘ്യമുളള വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ബിഗ് ബോസ് മത്സരാർഥികൾ സംഘടിപ്പിച്ച അവാർഡ നിശയിലായിരുന്നു സൂര്യയുടേയും മണിക്കുട്ടന്റേയും പെർഫോമൻസ്. ഇരുവരും ചേർന്നാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തത്.

കഴിഞ്ഞ ദിവസം ഈ വീഡിയോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ആ സന്തോഷം പങ്കുവെച്ച് മത്സരാർത്ഥിയായിരുന്ന സൂര്യ എത്തിയിരുന്നു ആരാന്നെ ആരാന്നെ എന്ന ഒറിജിനല്‍ ഗാനം കണ്ട കാഴ്ചക്കാരെ ഞങ്ങളുടെ വീഡിയോ മറികടന്നു. ഏഷ്യനെറ്റിനോടും, മാതാപിതാക്കളോടും, ബിഗ് ബോസ്സിലെ എല്ലാം മത്സരാര്ഥികളോടും, ദൈവത്തോടും ഈ അവസരത്തിൽ നന്ദിയെന്നായിരുന്നു സൂര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്

അതേസമയം മണിക്കുട്ടനെ ഈ സ്റ്റോറിയിൽ സൂര്യ മെൻഷൻ ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. മണികുട്ടനെ ടാഗ് ചെയ്യാത്തതിന്റെ കാരണവും ആരാധകർ ഉന്നയിക്കുന്നുണ്ട്. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. മണിക്കുട്ടനെ മെൻഷൻ ചെയ്യാത്തതിൽ ആരാധകർ തങ്ങളുടെ നിരാശ രേഖപ്പെടുത്തുന്നുണ്ട്

ചെന്നൈയിൽ വെച്ചു നടന്ന ബിഗ് ബോസ് ഫിനാലെയിൽ എല്ലാ മത്സരാത്ഥികൾക്കും ക്ഷണം ഉണ്ടായിരുന്നു. ഹോട്ടലിൽ ഒരുമിച്ചുണ്ടായിരുന്ന താരങ്ങൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. സൂര്യയും പല മത്സരാത്ഥികളുടെയും ഒപ്പമുള്ള സെൽഫികൾ പങ്കുവച്ചിരുന്നു. അതിനിടയിലാണ് ചിലർ മണികുട്ടനോടൊപ്പമുള്ള സെൽഫിയില്ലേയെന്ന് സൂര്യയോട് ചോദിച്ചത്. അതിന് സൂര്യ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു വ്യക്തിയുമായുള്ള പിക് ഒരുപാട് പേർ ചോദിക്കുന്നു, ആളുമായി പിക് എടുത്തിട്ടില്ല, ഇനി ആരും അതിനെ കുറിച്ചു ചോദിക്കില്ലെന്ന് വിശ്വസിക്കുന്നു” എന്നായിരുന്നു സൂര്യ കുറിച്ചത്

ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാക്കിയ വിഷയം മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ ഇഷ്ടമായിരുന്നു. സൂര്യ ഇഷ്ടം പറഞ്ഞപ്പോഴും തനിക്ക് താല്‍പര്യമില്ലെന്ന് പല തരത്തിലും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. പുറത്ത് വന്നതിന് ശേഷം മണിക്കുട്ടന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലെന്ന് അറിഞ്ഞതോടെ താനും അത് വേണ്ടെന്ന് വെക്കുന്നതായി സൂര്യ വ്യക്തമാക്കിയിരുന്നു. നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമെന്ന ഉറപ്പ് കൂടി ഇരു താരങ്ങളും മുന്നോട്ട് വെച്ചിരുന്നു.

ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായി ബാച്ചനുമായുള്ള രൂപ സാദ്യശ്യമായിരുന്നു സൂര്യയെ ശ്രദ്ധേയയാക്കിയത്. ബോളിവുഡ് കോളങ്ങളിൽ വരെ ചിത്രങ്ങൾ വൈറലായിരുന്നു. ബിഗ് ബോസ് സീസൺ 3 ലെ ഫൈനൽ ഫൈവിൽ പ്രതീക്ഷിച്ച മത്സരാർഥിയായിരുന്നു സൂര്യ. എന്നാൽ 91ാം ദിവസമായിരുന്നു സൂര്യ ഹൗസിൽ നിന്ന് പുറത്ത് പോവുകയായിരുന്നു. ഷോയിൽ നിന്ന് പുറത്ത് എത്തിയതിന് ശേഷം സൂര്യ സോഷ്യൽമീഡിയയിൽ സജീവമായിരുന്നു

More in Malayalam

Trending

Recent

To Top