‘മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു, ഇനി തമിഴിലേയ്ക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം’; അന്ന് കമല്‍ ഹസന് നെടുമുടി വേണുവിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു

സിനിമാ പ്രേമികളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി അതുല്യ നടന് നെടുമുടി വേണു വിടപറഞ്ഞത്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ ഒരിക്കല്‍ കമല്ഹസന് നെടുമുടി വേണുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
”മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു. ഇനി തമിഴിലേയ്ക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ നെടുമുടി വേണുവിന്റെ സിനിമ കണ്ടുകൊണ്ടിരിക്കെ ശിവാജി ഗണേശന്റെ സഹായി ‘നെടുമുടി വേണു’ എന്ന് പറഞ്ഞു.
”നെടുമുടി എന്നല്ല കൊടുമുടി വേണു എന്നു വിളിക്കണം, അഭിനയത്തിന്റെ കൊടുമുടിയിലാണ് അയാള്‍” എന്നായിരുന്നു ശിവാജി ഗണേശന്റെ തിരുത്തല്‍.
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയില്‍ വേണുവിന്റെ നായിക ആയിരുന്ന ശാരദ ഒരിക്കല്‍ അദ്ദേഹത്തോട് പറഞ്ഞു, ”ഈ പടം തമിഴിലോ തെലുങ്കിലോ എടുക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ, ആ സാഹസത്തിന് മുതിരുന്നില്ല. കാരണം വേണുവിന് പകരംവയ്ക്കാന്‍ ആ ഭാഷകളില്‍ ആളില്ല” എന്നാണ്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...