Connect with us

വേണുവേട്ടന്‍ പോയത് ആ വാക്ക് പാലിക്കാതെ…,; ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് ഡോ ബിജു

Malayalam

വേണുവേട്ടന്‍ പോയത് ആ വാക്ക് പാലിക്കാതെ…,; ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് ഡോ ബിജു

വേണുവേട്ടന്‍ പോയത് ആ വാക്ക് പാലിക്കാതെ…,; ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് ഡോ ബിജു

സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് നടന്‍ നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്തയെ വരവേറ്റത്. ഇപ്പോഴിതാ തന്നോട് പറഞ്ഞ വാക്ക് പാലിക്കാതെയാണ് നെടുമുടി വേണു വിട പറഞ്ഞതെന്ന് പറയുകയാണ് സംവിധായകന്‍ ഡോ. ബിജു. ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ചതിനെ കുറിച്ചും ഡോ ബിജു ഒരു അഭിമുഖത്തില്‍ പറയുന്നു.

ഏതാണ്ട് പത്തു ദിവസത്തിനു മുമ്പ് വേണുവേട്ടന്‍ വിളിച്ചിരുന്നു. ഓറഞ്ചു മരങ്ങളുടെ വീട് ഫെസ്റ്റിവലുകളില്‍ എങ്ങനെ പോകുന്നു, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ക്കൊക്കെ അയച്ചിരുന്നോ എന്നൊക്കെയുള്ള അന്വേഷണങ്ങള്‍, വേണുവേട്ടന്‍ ഇതുവരെ സിനിമ കണ്ടില്ലല്ലോ ഓണ്‍ലൈന്‍ ലിങ്ക് തരട്ടെ എന്നു പറഞ്ഞപ്പോള്‍ വേണ്ട തിയേറ്റര്‍ ഒക്കെ തുറന്നിട്ടു നമുക്ക് ഒരു തിയേറ്റര്‍ വാടകയ്ക്ക് എടുത്തു ഒന്നിച്ചിരുന്നു കാണാം എന്നായിരുന്നു മറുപടി.

ആ വാക്ക് പാലിക്കാതെ വേണുവേട്ടന്‍ പോയി എന്നാണ് ഡോ. ബിജു പറയുന്നത്. 2000ല്‍ ആണ് നെടുമുടി വേണുവിനെ ആദ്യമായി കാണുന്നതെന്നും തന്റെ ആദ്യ സിനിമയിലെ നായകനായതിനെ കുറിച്ചും സംവിധായകന്‍ വ്യക്തമാക്കി. തന്റെ ആദ്യ സിനിമയിലെ നായകന്‍ ആയിരുന്നു വേണുവേട്ടന്‍. വേണുവേട്ടന്‍ നായകനായി അഭിനയിച്ച അവസാന സിനിമയും തന്റെ ഒപ്പം ആയിരുന്നു.

ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ല. യാതൊരു പരിചയവും ഇല്ലാതെ വീട്ടിലെത്തി സൈറയുടെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കുന്നു. ഒരാഴ്ച്ച കഴിഞ്ഞു വീണ്ടും വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ വേണുവേട്ടന്‍ പറഞ്ഞു. സ്‌ക്രിപ്റ്റ് ഇഷ്ടമായി നമുക്കിത് ചെയ്യാമെന്ന് പറഞ്ഞു. സൈറ സിനിമ ആകുന്നത് 2005ല്‍ ആണ്.

ആ അഞ്ചു കൊല്ലവും വേണുവേട്ടന്‍ കൂടെ ഉണ്ട് എന്നതായിരുന്നു ആ സിനിമ ചെയ്യാന്‍ നല്‍കിയ ആത്മ ധൈര്യം. പിന്നീട് വേണുവേട്ടന്‍ നായകന്‍ ആയ ആകാശത്തിന്റെ നിറം. ആന്‍ഡമാനിലെ ഒരു ചെറിയ ദ്വീപില്‍ 23 ദിവസത്തെ ചിത്രീകരണം.

എല്ലാ ദിവസവും വൈകിട്ട് വേണുവേട്ടനും, ഇന്ദ്രജിത്തും, സി.ജെ. കുട്ടപ്പന്‍ ചേട്ടനും, പട്ടണം റഷീദിക്കയും നിര്‍മാതാവ് അമ്പലക്കര അനില്‍ സാറും ചേര്‍ന്ന് പാട്ടും താളവും നിറഞ്ഞ ആഹ്ലാദപൂര്‍ണ്ണമായ 23 ദിവസങ്ങള്‍. പിന്നീട് പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍. ഒടുവില്‍ 2020 ല്‍ ഓറഞ്ച് മരങ്ങളുടെ വീട്… അഞ്ചു സിനിമകളാണ് ഒന്നിച്ചു ചെയ്തത് എന്നും ഡോ. ബിജു വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top