Malayalam
രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതില്‍ അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്കൂ…; നസ്രിയയ്ക്കും ഫഹദിനും ആരാധികയുടെ അപ്രതീക്ഷിത ഉപദേശം
രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതില്‍ അല്ല കാര്യം, ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്കൂ…; നസ്രിയയ്ക്കും ഫഹദിനും ആരാധികയുടെ അപ്രതീക്ഷിത ഉപദേശം
നിരവധി ആരാധകരുള്ള താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. ഇപ്പോഴിതാ ഇരുവര്‍ക്കും കിട്ടിയിരിക്കുന്ന അപ്രതീക്ഷിത ഉപദേശമാണ് വൈറലാകുന്നത്. പൈത്തണ്‍ ഗ്രീന്‍ കളറിലുള്ള രണ്ട് കോടിയുടെ ഓസ്കാര്‍ എന്ന കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. താരദമ്പതികള്‍ കാര്‍ സ്വന്തമാക്കിയ വാര്‍ത്തയ്ക്ക് താഴെയായി ഒരു ആരാധിക ആണ് വൈറല്‍ കമന്റ് രേഖപ്പെടുത്തിയത്.
‘രണ്ട് കോടിയുടെ കാര്‍ വാങ്ങുന്നതില്‍ അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാല് കാണിക്കുന്നതില്‍ കഴിവ് കാണിക്കൂ.. കല്യാണം കഴിഞ്ഞ് ആറ്, ഏഴ് വര്‍ഷം ആയില്ലേ? ഇതിനുവേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കാനില്ലേ? എന്നിങ്ങനെയായിരുന്നു വൈറല്‍ ഉപദേശം. നിരവധി പേരാണ് ഇതിനി വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയത്. ഒരു കൂട്ടര് കമന്റിന് പിന്തുണയും നല്‍കുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ആദ്യ ചിത്രമായ കയ്യെത്തും ദൂരത്തിന് ശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. സിനിമകളില്‍ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും നടന് അത്ര സജീവമല്ല.
ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു.
ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള് വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.
