News
അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നയന്‍സ് തന്നെ; വിവരവുമായി അണിയറ പ്രവര്‍ത്തകര്‍
അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നയന്‍സ് തന്നെ; വിവരവുമായി അണിയറ പ്രവര്‍ത്തകര്‍
തമിഴ് സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന് അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രം അണിയറയില്‍. ഈ ചിത്രത്തിലൂടെ ഷാരൂഖിന്റെ നായികയായി നയന്‍സ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറുമെന്ന തീരുമാനത്തില്‍ നിന്നു പിന്മാറിയെന്ന വാര്‍ത്ത അടുത്തിടെയാണ് പ്രചരിച്ചത്.
എന്നാല്‍, ഇപ്പോള്‍ നയന്‍സ് തന്നെയായിരിക്കും ചിത്രത്തില്‍ നായികയാകുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മാസങ്ങള്‍ക്ക് മുന്പെയാണ് ചിത്രത്തില്‍ നായികയാകാന്‍ നയന്‍സ് കരാറൊപ്പിട്ടത്. ആര്യന്‍ഖാന്റെ ലഹരിമരുന്ന് കേസ് വന്നതോടെയാണ് ഷാരുഖ് ഷൂട്ടിംഗ് നീട്ടി വെച്ചത്.
തന്റെ കാമുകനായ വിഘ്നനേശ് ശിവനുമായുളള വിവാഹം ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചതോടെ ഡേറ്റ് ക്ലാഷുണ്ടാകുമെന്നതിനാലാണ് ഇതില്‍ നിന്ന് നയന്‍സ് പിന്മാറാന് തീരുമാനിച്ചിരുന്നത്.
പീന്നിട് ആര്യന്ഖാന് ജാമ്യം കിട്ടിയതോടെ ഷൂട്ടിംഗ് തുടങ്ങാന്‍ ഷാരൂഖ് തീരുമാനിക്കുകയായിരുന്നു. നയന്‍സിനെ കൂടാതെ മറ്റു മൂന്ന് നായികമാര്‍ കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.
