തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. ഇപ്പോഴിതാ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സുമായി വന്‍ തുകയുടെ കരാര്‍ ഒപ്പിട്ട് നയന്‍താര. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പത്ത് കോടി രൂപയുടെ ഓഫര്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ പുറത്ത് വന്നിട്ടില്ല.
എസ്.ആര്. പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഡ്രീം വാരിയേഴ്സ് പിക്ച്ചേഴ്സ്. 2015 ലെ നയന്‍താരയുടെ ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും ഇതേ നിര്‍മ്മാണക്കമ്പനിയാണ്. നെട്രികണ്‍, ലൂസിഫര്‍ തെലുങ്ക് റീമേക്ക് എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍. നെട്രിക്കണ്ണിലെ ഇതും കടന്തു പോകും എന്ന ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്.
സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചിട്ടുള്ളത്. നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ഗാനം ഇറങ്ങുന്നതിന് മുമ്പ് തന്നെ നെട്രികണ്ണിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം നയന്‍താരയും വിഘ്നേഷും കൊച്ചിയിലെത്തിയിരുന്നു. പ്രൈവറ്റ് ജെറ്റിലായിരുന്നു നയന്‍താരയും വിഘ്നേഷും വന്നിറങ്ങിയത്. പരസ്പരം കൈകള്‍ കോര്‍ത്തുപിടിച്ച് നടക്കുന്ന നയന്‍താരയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയന്‍താര തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി നയന്‍താരയും വിഘ്നേഷും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരും വിവാഹിതരാവുകയാണെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പരസ്പരം പ്രണയിക്കുകയാണെന്നുമായിരുന്നു വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് വിഘ്നേഷ് പറഞ്ഞത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....