News
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം അടിച്ചു പൊളിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം അടിച്ചു പൊളിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. നയന്‍താര. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായ നയന്‍താരയും വിഘ്നേഷ് ശിവനും ഇപ്പോള്‍ ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കുകയാണ്. ദുബായിലെ ഐതിഹാസികമായ ബുര്‍ജ് ഖലീഫയില്‍ ആണ് ഇരുവരും ഇത്തവണ പുതുവത്സരം ആഘോഷിച്ചത്.
ഇപ്പോള്‍ വിഘ്നേശ് ശിവന് പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. 2022 അടുക്കുമ്ബോള്‍ അവര്‍ കൗണ്ട് ഡൗണ്‍ ചെയ്യുന്നതിന്റെ ഒരു ക്ലിപ്പ് സംവിധായകന് പങ്കിട്ടു. പുതിയ തുടക്കത്തിന്റെ ആവേശം ഏറ്റവും വീഡിയോയില്‍ പൂര്‍ണ്ണമായും പ്രകടമാണ്.
വിഘ്നേഷ് ശിവന് ഇരുവരും നടത്താറുള്ള വിദേശയാത്രകളുടെയും അവധിക്കാല ആഘോഷങ്ങളുടെയും നിരവധി ചിത്രങ്ങള്‍ പങ്കിടാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം ഇരുവരും താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
കൂടാതെ, ഇരുവരും കറുത്ത നിറത്തിലുള്ള ഡ്രസില്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ കൈകോര്‍ത്ത് നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. വിഘ്നേശ് ശിവന്റെ സംവിധാനത്തില്‍ നയന്‍താര നായികയായി എത്തുന്ന ചിത്രമാണ് ‘കാതുവാക്കുള രണ്ടു കാതല്‍’. ചിത്രത്തില്‍ വിജയ് സേതുപതി, സാമന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
