Malayalam
മഞ്ഞയില്‍ തിളങ്ങി നവ്യ നായര്‍, സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി ആരാധകരും
മഞ്ഞയില്‍ തിളങ്ങി നവ്യ നായര്‍, സോഷ്യല്‍ മീഡിയയില്‍ കമന്റുകളുമായി ആരാധകരും
മലയാളികള്‍ക്ക് ഒരു പ്രകത്യേക ഇഷ്ടമുള്ള നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി സിനിമാ ലോകത്ത് എത്തിയ താരം ഇപ്പോഴും സിനിമകളിലെ സജീവ സാന്നിധ്യമാണ്. എന്നാല്‍ വിവാഹത്തോടെ ചെറിയൊരു ഇടവേളയെടുത്തു എങ്കിലും ഇപ്പോള്‍ സജീവമാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ പങ്കിടുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മഞ്ഞ സാരിയും മാച്ചിങ് ആഭരണങ്ങളും അണിഞ്ഞുള്ള ചിത്രങ്ങളാണ് നവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റമാണ്, എങ്ങനെയാണ് ആളുകളോട് പെരുമാറേണ്ടത് എന്നും അറിയാം, നവ്യയുടെ ചിത്രങ്ങള്‍ക്ക് താഴെ ഒരാള്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ബ്യൂട്ടിഫുള്‍, സൂപ്പര്‍ബ്, മനോഹരമായ ചിത്രങ്ങള്‍ കമന്റുകളിലെല്ലാം കാണുന്നത് ആരാധകരുടെ സ്നേഹമാണ്.
വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ വേണ്ടത്ര വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. വിവാഹ ശേഷം അങ്ങനെ ഒരു സിനിമ തിരഞ്ഞെടുത്തതില്‍ തനിക്ക് ബുദ്ധിമോശം തോന്നിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.
‘വിവാഹ ശേഷം കേട്ട സ്‌ക്രിപ്റ്റില്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹം തോന്നിയ സിനിമ സീന്‍ ഒന്ന് നമ്മുടെ വീടാണ്. അത് വിജയിക്കാത്തതിനാല്‍ ബുദ്ധി മോശം കാണിച്ചു എന്ന് പറയാന്‍ കഴിയില്ല. നല്ല ചിത്രമായിരുന്നു പക്ഷെ എന്തോ ഭാഗ്യ ദോഷം കൊണ്ട് ഓടിയില്ല. തിയേറ്ററില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു സിനിമ തന്നെയായിരുന്നു അത്.
സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സിനിമയായിരുന്നു. ഫാമിലി പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന സിനിമ എന്ന നിലയിലാണ് ചെയ്തത്. കല്യാണം കഴിഞ്ഞു അത്തരത്തിലൊരു സിനിമ ചെയ്യണം എന്നത് ബോധപൂര്‍വമായ തീരുമാനം തന്നെയായിരുന്നു’.നവ്യ പറഞ്ഞിരുന്നു.
