മലയാളത്തില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ഇപ്പോഴിതാ ഒരേ ലുക്കിലുള്ള അച്ഛന്റെയും മകന്റെയും ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
‘സേതുരാമയ്യരു’ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തുന്ന ‘സല്യൂട്ട്’ ആണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഈ മാസം 14നാണ് ചിത്രത്തിന്റെ റിലീസ്.
‘അരവിന്ദ് കരുണാകരന്’ എന്ന പൊലീസ് കഥാപാത്രമാണ് ദുല്‍ഖറിന്റെ നായകന്. ‘സേതുരാമയ്യര്‍’ സ്റ്റൈലില്‍ പിന്നില്‍ കൈ കെട്ടിയാണ് പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രവും ഉള്ളത്.
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...