Malayalam
ബാലമണി അന്നും ഇന്നും ഒരു പോലെ…, ഗുരുവായൂരില്‍ കണ്ണനെ കാണാനെത്തി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ബാലമണി അന്നും ഇന്നും ഒരു പോലെ…, ഗുരുവായൂരില്‍ കണ്ണനെ കാണാനെത്തി നവ്യ നായര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നവ്യ നായര്‍. നന്ദനം എന്ന ഒറ്റ ചിത്രം മതി നവ്യയെ എന്നും ഓര്‍ത്തിരിക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നവ്യയുടെ ഒരു വീഡിയോ ആണ്. ഗുരുവായൂര്‍ അമ്പലത്തില്‍ പോയ താരത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് അതിസുന്ദരിയായി എത്തിയ നവ്യയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ബാലമണി അന്നും ഇന്നും ഒരു പോലെ, ചന്തമുള്ള പെണ്‍കൊടി എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.
പങ്കുവച്ച് നിമിഷ നേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. വിവാഹ ശേഷം ഇടവേള എടുത്ത താരം വീണ്ടും അഭിനയ രം?ഗത്ത് സജീവമാകുകയാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ് നവ്യ. ദൃശ്യം 2 വിന്റെ കന്നഡ റീമേക്കാണ് താരത്തിന്റെ മറ്റൊരു ചിത്രം.
