Connect with us

അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ ?; സാന്ത്വനം പുത്തൻ എപ്പിസോഡ് !

Malayalam

അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ ?; സാന്ത്വനം പുത്തൻ എപ്പിസോഡ് !

അമ്മാവനേയും അമ്മായിയേയും ശിവൻ സഹായിക്കുമോ ?; സാന്ത്വനം പുത്തൻ എപ്പിസോഡ് !

മലയാളി കുടുംബപ്രേക്ഷകരുടെയും യൂത്തിന്റെയും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് കൈനിറയെ ആരാധകരുണ്ട്. കണ്ണീർ പരമ്പരകളിൽ നിന്നൊക്കെ വ്യത്യസ്തമായി സാധാരണ ഒരു കുടുംബത്തിൽ കണ്ടു വരുന്ന യഥാർത്ഥ കഥയാണ് പരമ്പരയിൽ കാണിക്കുന്നത് . അതുതന്നെയാണ് പരമ്പരയുടെ വിജയവും.

തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. ഈ സൂപ്പർ ഹിറ്റ് പരമ്പരയുടെ തെലുങ്ക്,കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. വിവിധ പേരുകളിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാളത്തിൽ റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ് സാന്ത്വനം. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി കുടുംബവിളക്കിനെ പിന്നിലാക്കി സാന്ത്വനം ആദ്യ സ്ഥാനത്തായിരുന്നു. എന്നാൽ. വീണ്ടും കുടുംബവിളക്ക് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിട്ടുണ്ട്.

വൻ താരനിരയാണ് സീരിയലിൽ പ്രധാനവേഷത്തിൽ എത്തുന്നത്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സാന്ത്വനത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്കൊപ്പം നടി ചിപ്പി രഞ്ജിത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ചിപ്പിയാണ് സീരിയൽ നിർമ്മിക്കുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം ചിപ്പി ഒരു മുഴുനീളം കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയാണിത്. വാനമ്പാടിയിലും ഒരു ചെറിയ വേഷത്തിൽ താരം എത്തിയിരുന്നു. താരങ്ങൾക്ക് തുല്യപ്രധാന്യം നൽകിയാണ് സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൈനിറയെ ആരാധകരും ഇവർക്കുണ്ട്.

ശിവാഞ്ജലി പ്രണയമാണ് കൂട്ടത്തിൽ ഏറ്റവും ഹൈലൈറ്റ്. ആദ്യം തമ്മിൽ അടിയിട്ടു നടന്നെങ്കിലും പിരിയാൻ വയ്യാതെ അടുത്തിരിക്കുകയാണ് ഇപ്പോൾ ഇരുവരും. ഇവരുടെ റൊമാൻസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ശിവാഞ്ജലി എപ്പിസോഡ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാന്ത്വനത്തിന്റ പുതിയ എപ്പിസോഡ് ആണ്. അഞ്ജലിയുടെ മാതാപിതാക്കളെ അപർണ്ണയുടെ അച്ഛൻ തമ്പി വീട്ടിൽ നിന്ന് ഇറക്കി വിട്ടിരിക്കുകയാണ്. ഇത് ശിവൻ അറിയുകയാണ്. ഇതോടെ സാന്ത്വനം കുടുംബത്തിൽ വീണ്ടും പുതിയ പ്രശ്നം തുടങ്ങുകയാണ്.

അഞ്ജലിയ്ക്ക് ഒരു പണി കൊടുക്കാനായി ജയന്തി കളിച്ച കളിയാണ് സ്വന്തം അമ്മായിക്ക് പണിയായത്. തമ്പി സാവിത്രിയേയും ശങ്കരനേയും വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പിന്നീട് ഇക്കാര്യ ശിവനോട് പറയുന്നു. പണം നൽകി വീട് തിരികെ വാങ്ങി കൊടുക്കാൻ ശിവനെ തമ്പി വെല്ലുവിളിക്കുകയാണ്. തമ്പിയുടെ വെല്ലുവിളി ശിവൻ ഏറ്റെടുക്കുകയാണ്.

സന്തോഷത്തോടെ പോകുന്ന സാന്ത്വനം കുടംബത്തിൽ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയാണ്. ശിവനും തമ്പിയും തമ്മിലുള്ള പ്രശ്നം അപ്പുവിനെ വീണ്ടും പ്രതിസന്ധിയിലാക്കും. അമ്മയാകാൻ തയ്യാറെടുക്കുന്ന അപ്പു, തന്റെ ഡാഡി തിരികെ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ്. പ്രശ്നങ്ങൾ മാറുമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് ശിവനും തമ്പിയും നേർക്ക് നേർ വീണ്ടും കണ്ടുമുട്ടുന്നത്. ഇനി വരുന്ന എപ്പിസോഡുകൾ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

about santhwanam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top