Connect with us

കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലാണ്..!; എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നുവെന്ന് നവ്യ നായര്‍

Malayalam

കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലാണ്..!; എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നുവെന്ന് നവ്യ നായര്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലാണ്..!; എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നുവെന്ന് നവ്യ നായര്‍

ഇന്നും മലയാളികളുടെ സ്വന്തം ബാലാമണിയാണ് നവ്യാ നായര്‍. പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ നവ്യയോട് അവര്‍ക്ക് പര്ത്യേക ഒരു ഇഷ്ടം ഉണ്ട്. കലോത്സവ വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങിയത്. പിന്നീട് മോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി നവ്യയ്ക്ക് മാറാന്‍ അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നവ്യ അഭിനയിച്ചിരുന്നു. ഗ്ലാമറസ് റോളുകളേക്കാള്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് നടി കൂടുതല്‍ എത്തിയത്.

വിവാഹ ശേഷം സിനിമ വിട്ട താരം കഴിഞ്ഞ വര്‍ഷം തിരിച്ചെത്തിയിരുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. കൂടാതെ ദൃശ്യം 2വിന്റെ കന്നഡ പതിപ്പിലും നായികയായി എത്തുന്നത് നവ്യയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.

കഴിഞ്ഞദിവസമാണ് സിനിമയിലേക്ക് നവ്യ എത്തിയതിന്റെ ഇരുപതാം വര്‍ഷം ആഘോഷമാക്കിയത്.. ഇപ്പോള്‍ പുതിയ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് നവ്യ. അങ്ങനെ ഒരു നക്ഷത്ര പിറന്നാള്‍ കൂടി.. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയില്‍ ആയുര്‍വേദ ചികിത്സയിലാണ് ഞാന്‍. ഇവിടുത്തെ ചിട്ടവട്ടങ്ങളില്‍, പ്രകൃതി ഭംഗിയില്‍ , മയൂര നൃത്ത ചാരുതയില്‍ , സ്‌നേഹമസൃണമായ അന്തരീക്ഷത്തില്‍ , പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.

എല്ലാ ദിവസത്തെയും പോലെ കടന്നു പോകും എന്ന് കരുതിയ പിറന്നാള്‍ ഗംഭീരമാക്കി തന്നു .. ഉണ്ണികൃഷ്ണന്‍ അദ്ദേഹത്തിന്റെയും , കൃഷ്ണദാസേട്ടന്‍ടെയും സ്‌നേഹത്തില്‍ ഞാന്‍ നന്ദിയുള്ളവളാണ് .. കണ്ട മാത്രയില്‍ തന്നെ കൂട്ടുകാരിയായി മാറിയ ജോ എന്ന ജ്യോതിയെ കുറിച്ചും നവ്യ പോസ്റ്റില്‍ പറയുന്നുണ്ട്.

ജോയെ കൂടാതെ സ്വാദിഷ്ടമായ സദ്യ ഇലയില്‍ ഊട്ടി തന്ന വിശ്വംബരേട്ടന്‍ , ചേച്ചിമാര്‍ എല്ലാവര്‍ക്കും എന്റെ സ്‌നേഹം അറിയിക്കട്ടേ .. സദ്യ , വാഴയില , പാല്‍പായസം , കേക്ക് .. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു എന്നാണ് മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് നവ്യ കുറിച്ചത്. നിരവധി ആശംസകള്‍ ആണ് നവ്യക്ക് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. അതേസമയം, നവ്യ ചികിത്സയിലാണെന്ന് പറഞ്ഞതിനാല്‍ തന്നെ നിരവധി പേരാണ് നവ്യയ്ക്ക് എന്താണ് അസുഖമെന്ന് ചോദിച്ച് എത്തിയിരിക്കുന്നത്. എന്ത് തന്നെ ആയാലും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും നല്ലതിനായി പ്രാര്‍ത്ഥിക്കുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

2010ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ടെലിവിഷന്‍ ലോകത്ത് സജീവവുമാണ് താരം. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം ഏറെ ശ്രദ്ധ നേടിയത്. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം താരത്തിന് ലഭിച്ചിരുന്നു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതിനകം അന്‍പതിലധികം മലയാളചിത്രങ്ങളില്‍ നവ്യ അഭിനയിച്ചിട്ടുണ്ട്.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് താന്‍ നിരസിച്ച രണ്ട് ചിത്രങ്ങളും വലിയ വിജയമായി മാറിയെന്നും ഇത് മറ്റൊരു നടിയുടെ കരിയറില്‍ നിര്‍ണായകമായി മാറുകയും ചെയ്തുവെന്നും നവ്യ പറഞ്ഞിരുന്നു. 2005ല്‍ ശരത് കുമാര്‍ നായകനായി എത്തിയ അയ്യ ആയിരുന്നു ഒരു ചിത്രം. നയന്‍താരയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ഹരിയായിരുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയന്‍താരയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ പാട്ടുകളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഈ ചിത്രം ആദ്യമെത്തിയത് നവ്യയ്ക്ക് ആയിരുന്നു. എന്നാല്‍ അക്കാലത്ത് താന്‍ കൂടുതല്‍ മലയാള സിനിമകളായിരുന്നു ചെയ്തിരുന്നതെന്നും അതിനാല്‍ വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നവ്യ പറയുന്നു. ഇതോടെ ഈ ചിത്രത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. പിന്നെ നടന്നത് ചരിത്രമാണ്. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നത്, എന്നാല്‍ നിരസിക്കുകയായിരുന്നു. തനിക്ക് തമിഴ് ഭാഷ ഭയങ്കര ഇഷ്ടമാണെന്നും തമിഴ് എഴുതാനും വായിക്കാനും പഠിച്ചുവെന്നും നവ്യ പറയുന്നു. അതേസമയം തമിഴില്‍ തനിക്ക് നല്ല സിനിമകളൊന്നും പിന്നീട് ലഭിച്ചിരുന്നില്ലെന്നും നവ്യ പറയുന്നു.

More in Malayalam

Trending

Recent

To Top