Connect with us

അടിച്ച് പാമ്പായാല്‍ ആദ്യം വിളിക്കുന്നത് ആ രണ്ട് താരങ്ങളില്‍ ഒരാളെ, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Malayalam

അടിച്ച് പാമ്പായാല്‍ ആദ്യം വിളിക്കുന്നത് ആ രണ്ട് താരങ്ങളില്‍ ഒരാളെ, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

അടിച്ച് പാമ്പായാല്‍ ആദ്യം വിളിക്കുന്നത് ആ രണ്ട് താരങ്ങളില്‍ ഒരാളെ, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു. മല്ലു സിംഗ് എന്ന ചിത്രമാണ് താരത്തിന്റെ കരിയറില്‍ ഏറെ വഴിത്തിരിവായ ചിത്രം.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്‍. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, രാജുവുമായി തനിയ്ക്ക് ആരോഗ്യകരമായ ഒരു അസൂയ ഉണ്ട് എന്ന് പറയുകയാണ് ഉണ്ണി മുകുന്ദന്‍.

നമ്മള്‍ ചെയ്യാന്‍ അഗ്രഹിയ്ക്കുന്ന തരത്തിലുള്ള സിനിമകള്‍ ചെയ്യുന്ന നടനാണ് പൃഥ്വി. എല്ലാ തരം സിനിമകളിലും പൃഥ്വിയെ നായകനായി സങ്കല്‍പിക്കാനും കഴിയും. ജോലിയോടുള്ള അദ്ദേഹത്തിന്റെ ധര്‍മ്മം അതിലുള്ള വ്യക്തത, ആത്മസമര്‍പ്പണം അതൊക്കെ കാണുമ്പോള്‍ നമുക്കും അങ്ങനെയൊക്കെ ആയാല്‍ നന്നായിരിയ്ക്കും എന്ന് തോന്നും. അത്തരത്തിലുള്ള ആരോഗ്യപരമായ അസൂയയാണ് തോന്നുന്നത്. അദ്ദേഹം അത്രയും മികച്ച നടന്‍ ആയത് കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള ഒരു പ്രചോദനം തോന്നുന്നത് എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞു

അടിച്ച് പാമ്പായി ഒന്ന് വീട്ടില്‍ കൊണ്ടു പോയി ആരും എത്തിക്കേണ്ട അവസ്ഥ ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല, അഥവാ അങ്ങനെ ഉണ്ടായാല്‍ ഇന്റസ്ട്രിയില്‍ നിന്ന് ആരെ വിളിയ്ക്കും എന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും എന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. ഏറ്റവും സുന്ദരിയായ നടിയായി തോന്നിയത് ആരെയാണ് എന്നോ ചോദിച്ചപ്പോള്‍ എല്ലാവരെയും തോന്നിയിട്ടുണ്ട്, ഒരാളുടെ പേര് മാത്രം പറയാന്‍ കഴിയില്ല എന്ന് ഉണ്ണി പറഞ്ഞു.

കല്യാണത്തിന് വേണ്ടി നാട്ടില്‍ നിന്നോ വീട്ടില്‍ നിന്നോ യാതൊരു സമ്മര്‍ദ്ദവും ഇല്ല. വല്ലപ്പോഴും അഭിമുഖം ചെയ്യുന്നവര്‍ മാത്രമാണ് എന്നെ കല്യാണത്തെ കുറിച്ച് ഓര്‍മിപ്പിയ്ക്കുന്നത് എന്നാണ് ഉണ്ണി പറഞ്ഞത്. വര്‍ക്കൗട്ടിന് യാതൊരു എളുപ്പ വഴികളും ഇല്ല എന്നും ഒരു ചോദ്യത്തിന് ഉത്തരമായി ഉണ്ണി പ്രതികരിച്ചു.

ഭ്രമം എന്ന ചിത്രത്തിലെ വേഷത്തിന് വേണ്ടി തന്റെ പേര് നിര്‍ദ്ദേശിച്ചത് പൃഥ്വിരാജ് ആണെന്നും ഉണ്ണി പറയുന്നു. ഭ്രമം ഒരു റീമേക്ക് ചിത്രം ആണെങ്കിലും, അത് മലയാളത്തിലെത്തുമ്പോള്‍ തീര്‍ത്തും പുതിയൊരു ചിത്രമെന്ന രീതിയിലാണ് ഞങ്ങള്‍ സമീപിച്ചത്. ചിത്രത്തിന്റെ ഒറിജിനലില്‍ അഭിനയിച്ച ആരെയും അനുകരിച്ച് കൊണ്ട് ചെയ്യരുത് എന്ന് സംവിധായകന് കൃത്യമായ കാഴ്ചപാട് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഭ്രമത്തിലെ വേഷം ഞാന്‍ ഇതിന് മുന്‍പ് ചെയ്തിട്ടില്ലാത്ത വിധം വ്യത്യസ്തമാണ് എന്ന് നടന്‍ പറഞ്ഞു.

അതേസമയം, ഗോസിപ്പ് കോളങ്ങളിലും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ഉണ്ണിമുകുന്ദന്റേത്. എന്നാല്‍ ഇപ്പോഴിതാ നടന് ഹിന്ദി സിനിമയില്‍ കാമുകി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉണ്ണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സനിഫ് യുസി ഗ്രാം എന്നയാളുടെ ഇന്‍സ്റ്റഗ്രാമില്‍ ആരോ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ‘ഒരു ഹിന്ദി ഹീറോയിന്‍ ആണ് ഉണ്ണിയേട്ടന്റെ ലവര്‍’ എന്ന് മറുപടി നല്‍കിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഉണ്ണി പ്രതികരിച്ചിട്ടുണ്ട്. ശിവനേ! എന്ന് വിളിച്ചുകൊണ്ട് ഒരു സ്‌മൈലിയും ചേര്‍ത്താണ് ഉണ്ണിയുടെ പ്രതികരണം.

എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ചോദ്യോത്തര വേളയില്‍ തന്റെ കരിയറിനെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം നടന്‍ മനസുതുറന്നു. ഗുജറാത്തില്‍ കുട്ടിക്കാലം ചിലവഴിച്ച താരത്തിന് ആദ്യമായി ആകര്‍ഷണം തോന്നിയത് ഗുജറാത്തി ടീച്ചറോട് ആയിരുന്നുവെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു. പിന്നാലെ നടന്റെ ആദ്യ പ്രണയത്തെ കുറിച്ചും കാമുകിയെ കുറിച്ച് ചോദിച്ചും ആരാധകര്‍ എത്തി.

കാമുകിയുടെ പേര് ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. വഞ്ചകി എന്നാണ് ചിരിച്ചുകൊണ്ട് ഇതിന് ഉണ്ണി മറുപടി നല്‍കിയത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും ഉണ്ണി കുറിച്ചു. വിവാഹം കഴിക്കാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞത്. ഇതിനുളള കാരണവും നടന്‍ വ്യക്തമാക്കി.

എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്. അതുമല്ലെങ്കില്‍ ബ്രേക്ക് ആപ്പില്‍ എന്നാണ് നടന്‍ മറുപടി നല്‍കിയത്. ഇഷ്ടമുളള മൂന്ന് നടിമാരെ കുറിച്ചും നടന്‍ വെളിപ്പെടുത്തി. അനു സിത്താര, ശോഭന, കാവ്യ മാധവന്‍ എന്നിവരാണ് ആ നായികമാര്‍,. എന്നാല്‍ ഒരാളോട് രഹസ്യമായി ക്രഷുളള കാര്യവും നടന്‍ പറഞ്ഞു. ഉണ്ണി രഹസ്യമായി ഏറെ ഇഷ്ടപ്പെടുന്ന ആ നടി ഭാവനയാണ്.

More in Malayalam

Trending

Recent

To Top