Malayalam
കമല്‍ ഹാസനും മണിരത്നവുമാണ് തനിക്ക് പ്രചോദനം; തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും വെളിപ്പെടുത്തി നാനി
കമല്‍ ഹാസനും മണിരത്നവുമാണ് തനിക്ക് പ്രചോദനം; തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും വെളിപ്പെടുത്തി നാനി

നിരവധി ചിത്രങ്ങളിലൂടെ സുപരിചിതനായ നടനാണ് നാനി. ഈച്ച എന്ന മൊഴിമാറ്റ ചിത്രം മതി മലയാളികള്‍ക്ക് നാനിയെ ഓര്‍ത്തിരിക്കാന്‍. ഇന്നലെ രാത്രി നടന്ന ശ്യാം സിംഹ റോയിയുടെ ചെന്നൈ പ്രസ് മീറ്റില്‍, കമല്‍ ഹാസനും മണിരത്നവുമാണ് വളര്‍ന്നുവരുമ്പോള്‍ തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് വെളിപ്പെടുത്തി നാനി.
മണിരത്നം സിനിമയുടെ ഭാഗമാകുക എന്നതാണ് തന്റെ സ്വപ്നമെന്നും ഇതുവരെ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമായില്ലെങ്കിലും കോളിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞു.
നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലായി ഡിസംബര്‍ 24ന് ശ്യാം സിംഹ റോയ് ഗ്രാന്‍ഡ് റിലീസിന് ഒരുങ്ങുകയാണ്. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടക്കുന്ന ത്രില്ലറാണ് ഈ സിനിമ, ഒരു ചലച്ചിത്ര സംവിധായകനായും സ്വാതന്ത്ര്യ സമര സേനാനിയായും നാനി വേഷമിടുന്നു.
രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്ത് നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ശ്യാം സിന്‍ഹ റോയി. കൃതി ഷെട്ടി,ജിഷു സെന്‍ഗുപ്ത, രാഹുല്‍ രവീന്ദ്രന്, മുരളി ശര്‍മ, അഭിനവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...