‘ഇന്ന് അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടി, നാട്ടുകാര്‍ കേള്‍ക്കേ ആ സന്തോഷവും നന്ദിയും പറയാതെ തനിക്ക് ഉറക്കം കിട്ടില്ലെന്ന് ഹരീഷ് പേരടി

മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ വ്യാപകമായി നെഗറ്റീവ് റിവ്യൂകളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചവര്‍ പോലും ഹരീഷ് പേരടി അവതരിപ്പിച്ച മാങ്ങാട്ടച്ചനെ പ്രശംസിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ അമ്മയുടെ മീറ്റിംഗിനിടയില്‍ മമ്മൂട്ടിയും മാങ്ങാട്ടച്ചനെ പ്രശംസിച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ഹരീഷ് പേരടി ഇപ്പോള്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി ഇക്കാര്യം പങ്കുവെച്ചത്.
‘ഇന്ന് അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ എനിക്ക് ഒരു ദേശീയ അവാര്‍ഡ് കിട്ടി. ഈ മഹാനടന് മങ്ങാട്ടച്ഛനെ വല്ലാതെ ഇഷ്ടമായി എന്ന നല്ല വാക്കുകള്‍. മമ്മുക്കയെ പോലെ ഒരാള്‍ നേരിട്ട് പറയുന്നതിലും അപ്പുറം എനിക്ക് എന്താണ് കിട്ടാനുള്ളത്
സന്തോഷം അദ്ദേഹത്തോട് നേരിട്ട് പറഞ്ഞെങ്കിലും നാട്ടുകാര്‍ കേള്‍ക്കേ ആ സന്തോഷവും നന്ദിയും പറയാതെ എനിക്ക് ഉറക്കം കിട്ടില്ല. അതുകൊണ്ടാ മമ്മുക്കാ ഉമ്മ,’ എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിന് പിന്നാലെ സിനിമയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമയുടെ പോരായ്മകള്‍ വ്യക്തമാക്കിയ നിരൂപണങ്ങള്‍ക്ക് പുറമെ മരക്കാര്‍ എന്ന സിനിമയെ അനാവശ്യമായി ഡീഗ്രേഡ് ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സിനിമയുടെ ഡീഗ്രേഡിംഗിനെതിരെ മോഹന്‍ലാലും രംഗത്ത് വന്നിരുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാട്ടി വനിതാ നിർമാതാവ് നൽകിയ പരാതിയിൽ കേസിൽപ്പെട്ട നിർമാതാക്കളായ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് വിവരം. പ്രതികളായ പ്രൊഡ്യൂസേഴ്സ്...