Malayalam
‘ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്ക്കാരം’; വൈറലായി നാദിര്‍ഷയുടെ പോസ്റ്റ്
‘ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്ക്കാരം’; വൈറലായി നാദിര്‍ഷയുടെ പോസ്റ്റ്
മാധ്യമങ്ങളില്‍ തനിക്കെതിരെ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ നാദിര്‍ഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്ക് ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റും വൈറലായി മാറിയിരിക്കുകയാണ്. ‘ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്ക്കാരം’ എന്നു പറഞ്ഞ് കൊണ്ടാണ് ഷൂട്ടിംഗ് സ്ഥലത്തെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നാദിര്‍ഷ തലകറങ്ങി വീണു എന്നുള്ള വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം.
ദിലീപിന്റെ അടുത്ത സുഹൃത്ത് എന്നതിനേക്കാളുപരി ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളായാലും മറ്റ് കാര്യങ്ങളായാലും അതെല്ലാം നാദിര്‍ഷയോട് പങ്കുവെയ്ക്കാറുണ്ടെന്നാണ് അടുബന്ധമുള്ളവര് പറയുന്നത്. വര്‍ഷങ്ങളായുള്ള ഇരുവരുടെയും സൗഹൃദവുമെല്ലാം തന്നെ പ്രേക്ഷകര്‍ക്ക് അറിയാവുന്നതുമാണ്.
നടി ആക്രമിക്കപ്പെട്ട കേസിലും തുടക്കക്കാലത്ത് നാദിര്‍ഷയുടെ പേര് അവിടിവിടെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കേസില്‍ നാദിര്‍ഷയുടെ പങ്കോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ദിലീപുമായി അടുത്ത ബന്ധമുള്ളയാളായതിനാല്‍ തന്നെ കൂടുതല്‍ എന്തെങ്കിലും തെളിവ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
എന്നാല്‍ ആദ്യത്തെ തവണത്തേത് പോലെ തന്നെ അവിടെ വെച്ച് ദേഹാസ്വാസ്യം പ്രകടിപ്പിച്ചെന്നും തലകറങ്ങുന്നുവെന്ന് പറഞ്ഞുവെന്നും തലകറങ്ങി വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമെല്ലാമാണ് വിവരങ്ങള്‍ പുറത്ത് വന്നിരുന്നത്. വിവരം അറിഞ്ഞ് ദിലീപ് ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തിയെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
