‘നീ ഈ കളിയാക്കി പോസ്റ്റ് ഇട്ടത് ഇന്ത്യന്‍ പ്രധാന മന്ത്രിയെ ആണ്…. പെട്രോളിന് വില കൂടിയതിനേക്കാള്‍ ഇവിടെ വെളിച്ചെണ്ണക്കു വില കൂടിയിട്ടുണ്ട്..’; പെട്രോള്‍ വില വര്‍ധനവിനെതിരെ പോസ്റ്റിട്ട മുരളി ഗോപിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട വ്യക്തിയായി മാറിയ താരമാണ് മുരളി ഗോപി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പെട്രോള്‍ വില വര്‍ധനവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി.
ബൈക്ക് തലതിരിച്ചിട്ട് നൂല് നൂല്ക്കുന്ന മോദിയുടെ കാര്‍ട്ടൂണ്‍ ആണ് മുരളി ഗോപി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഭിത്തിയിലെ ഫോട്ടോയില്‍ ഗാന്ധിജി അന്ധാളിച്ച് നോക്കുന്നതും കാര്‍ട്ടൂണിലുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. തുടര്‍ന്ന് മുരളി ഗോപിയെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
”നിനക്കൊക്കെ അഭിനയിച്ചു നടന്നാല്‍ പോരെ രാഷ്ട്രീയം പറഞ്ഞു ആളെ വെറുപ്പിക്കണോ?..” എന്ന് ചിലര്‍ ചോദിക്കുന്നു. ”നീ ഈ കളിയാക്കി പോസ്റ്റ് ഇട്ടത് ഇന്ത്യന്‍ പ്രധാന മന്ത്രിയെ ആണ്…. പെട്രോളിന് വില കൂടിയതിനേക്കാള്‍ ഇവിടെ വെളിച്ചെണ്ണക്കു വില കൂടിയിട്ടുണ്ട്..” എന്നും ചിലര്‍ പറയുന്നു.
”മുരളി ഗോപിയും പൃഥ്വിരാജും എഫ്ബിയില്‍ സംഘികളെ ചൊറിഞ്ഞു സുഡാപ്പികളെയും കമ്മികളെയും സുഖിപ്പിക്കുമെങ്കിലും സിനിമയിലൂടെ അവറ്റകളെ നൈസായി ഊക്കി വിടും. അതിപ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണെങ്കിലും കുരുതി ആണെങ്കിലും വാരിയംകുന്നന് ആണെങ്കിലും എല്ലാം അങ്ങനെ തന്നെ. നിങ്ങള്‍ക്ക് ഇതില്‍ നിന്ന് എന്ത് മനസുഖമാണ് ലഭിക്കുന്നത്. ആനി രാജ മൊഴിഞ്ഞതു പ്രകാരം കേരള പോലീസിലേതു പോലെ മലയാള സിനിമയിലും സംഘി ഗ്യാംഗ് ഉണ്ടോ” എന്നാണ് മറ്റൊരു കമന്റ്.
അതേസമയം, രാജ്യത്ത് പെട്രോള്‍ വില നൂറ് കടന്നിട്ട് രണ്ട് മാസത്തിലേറെയായി. ഇതിന് പിന്നാലെ പാചകവാതക വിലയും അടിക്കടിയായി വര്‍ധിക്കുന്നുണ്ട്. ഇതിനെതിരെ സിനിമാ-സാംസ്കാരിക രംഗത്തെ നിരവധി പേര് പ്രതിഷേധവുമായി വന്നിരുന്നു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...