മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മൃദുല വിജയ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോള്‍ നടി അഭിനയിക്കുന്ന പുതിയ പരമ്പരയാണ് തുമ്പപ്പൂ. വീണ എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്. ഈ പരമ്പരയില്‍ അധികം മേക്കപ്പ് ഇല്ലാതെയാണ് നടി എത്തുന്നത്.
ഇപ്പോഴിതാ വീണ എന്ന കഥാപാത്രത്തെ കുറിച്ചും സീരിയലിനെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മൃദുല. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. മൃദുലയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.
വീണയ്ക്ക് ഒരു തരത്തിലുള്ള മേക്കപ്പും വേണ്ട. ചെറിയ കമ്മലാണ് വീണ ഉപയോഗിക്കുന്നത്. സിമ്പിള്‍ ചുരിദാറാണ് വീണയുടെ വേഷം. ചെളി വെള്ളത്തില്‍ വീഴുന്നതും വെള്ളത്തില്‍ മുങ്ങുന്നതുമെല്ലാം ഒര്‍ജിനല്‍ ആണ്. നേരത്തെ വീണയെ കുറിച്ച് വാചാലയായി മൃദുല എത്തിയിരുന്നു. കാഴ്ചയിലെ സൗന്ദര്യമോ അത്തരത്തില്‍ മറ്റെന്തെങ്കിലുമോ വകവയ്ക്കാതെ ജീവിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രയത്നിക്കുന്ന പെണ്‍കുട്ടിയാണ് പുതിയ കഥാപാത്രമായ വീണ.
സാധാരണ വേഷങ്ങളില്‍ നിന്നു വ്യത്യസ്തമാണ് ഈ വേഷം. മേക്കപ്പ് ഇടാതെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരു സാധാരണ പെണ്‍കുട്ടിയായി അഭിനയിക്കുക എന്നത് പുതുമയും തനിമയും ഉള്ളതാണ്. അത് ഭയങ്കര ആകാംക്ഷയുള്ളതാണ്.
ഇത് എന്റെ അഞ്ചാമത്തെ സീരിയലാണ്. ഇതുവരെ ലഭിച്ച വേഷങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ വേഷം. വീണ ഒരു കരുത്തുറ്റ സ്ത്രീയാണ്. അവളുടെ ലക്ഷ്യങ്ങളാണ് അവള്‍ക്ക് വലുത്. ആ കഥാപാത്രമായി മാറുമ്പോള്‍ ഉള്ള പ്രത്യേകത അവള് വളരെ റിയലസ്റ്റിക് കഥാപാത്രമാണ് എന്നതാണ്. മധ്യവര്‍ഗത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് തുമ്ബപ്പൂ പറയുന്ന്.- മൃദുല പറയുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...