Malayalam
മണി ഹെയ്സ്റ്റിന് വമ്പന്‍ വരവേല്‍പ്പ്; നെറ്റ്ഫ്ളിക്സില്‍ എത്തും മുമ്പ് വേറിട്ട പ്രൊമോഷന് നല്കി അണിയറ പ്രവര്‍ത്തകര്‍; ഇതുവരെ കണ്ടത് 29 ലക്ഷത്തോളം പേര്
മണി ഹെയ്സ്റ്റിന് വമ്പന്‍ വരവേല്‍പ്പ്; നെറ്റ്ഫ്ളിക്സില്‍ എത്തും മുമ്പ് വേറിട്ട പ്രൊമോഷന് നല്കി അണിയറ പ്രവര്‍ത്തകര്‍; ഇതുവരെ കണ്ടത് 29 ലക്ഷത്തോളം പേര്
വളരെ ചുരുങ്ങിയ സമയം കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരെ സ്വന്തമാക്കിയ വെബ്സീരീസാണ് മണി ഹെയ്സ്റ്റ്. പ്രേക്ഷകര്‍ ആക്ഷമരായി കാത്തിരുന്ന ആ ദിവസം എത്തിയിരിക്കുകയാണ്. ‘മണി ഹെയ്സ്റ്റി’ന്റെ അവസാന സീസണായ സീസണ് 5 റിലീസായതിന് പിന്നിലെ വമ്പന്‍ സ്വീകരണമാണ് സീരീസിന് ലഭിച്ചത്.
ആരാധകരുടെ കാത്തിരിപ്പിന്റെ ആഴം മനസിലാക്കിയിട്ടെന്നപോലെ ഇത്തവണ വേറിട്ട പ്രൊമോഷന് നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്ളിക്സില്‍ എത്തും മുന്‍പ് ഇന്ന് എത്തുന്ന അഞ്ചാം സീസണിന്റെ ആദ്യ 15 മിനിറ്റ് രംഗങ്ങള്‍ നേരത്തേ പുറത്തുവിട്ടു. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെത്തന്നെ യുട്യൂബിലൂടെ 14 മണിക്കൂര്‍ മുന്‍പാണ് വീഡിയോ എത്തിയത്.
ഇതിനകം 29 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വോള്യം 1, വോള്യം 2 എന്നിങ്ങനെ അഞ്ച് എപ്പിസോഡുകള്‍ വാതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ് 5 പ്രേക്ഷകരിലേക്ക് എത്തുന്നത്. വോള്യം 1 ഇന്ന് ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ സമയം 12:30ന് എത്തും. ഡിസംബര്‍ 3നാണ് വോള്യം 2 എത്തുക.
ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും കൂട്ടരും ബാങ്ക് ഓഫ് സ്പെയിന് കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 3,4 സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്ക്കുന്നതോടെയാണ് 4-ാമത്തെ സീസണ് അവസാനിച്ചത്.
2017 ലാണ് മണി ഹീസ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍’ എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്. 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്പെയ്നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറി.
2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ളിക്സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ് മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.
