Malayalam
‘ഒരുപാട് സന്തോഷവും ആരോഗ്യവും ഇന്നും എന്നും ഉണ്ടാവട്ടെ സഞ്ജു ബാബാ;..; സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
‘ഒരുപാട് സന്തോഷവും ആരോഗ്യവും ഇന്നും എന്നും ഉണ്ടാവട്ടെ സഞ്ജു ബാബാ;..; സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
ഇപ്പോഴും ഏറെ ആരാധകരുള്ള ബോളിവുഡ് താരം സഞ്ജയ് ദത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഞ്ജയ് ദത്തിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നത്. ഒരുപാട് സന്തോഷവും ആരോഗ്യവും ഇന്നും എന്നും ഉണ്ടാവട്ടെ സഞ്ജു ബാബാ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
അതേസമയം, സഞ്ജയ് ദത്ത് വില്ലന്‍ വേഷത്തിലെത്തുന്ന കെജിഎഫ് 2 ല്‍ അധീര എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്ററും കെജിഎഫ് ടീം റിലീസ് ചെയ്തിരുന്നു. നിലവില്‍ കെജിഎഫ്2 ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.
രവീണ ടണ്ടണ്, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളം അവതരിപ്പിക്കുന്നുണ്ട്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്. കൊവിഡ് വ്യാപനം കാരണം ചിത്രീകരണം നിര്‍ത്തിവെച്ച കെജിഎഫ് 2 അടുത്തിടെയാണ് പൂര്‍ത്തിയായത്.
ഭുവന് ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര് സംഗീതം. ഹോമെബിള്‍ ഫിലീംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 2019 മാര്‍ച്ചിലാണ് കെജിഎഫ് പാര്‍ട്ട് 2ന്റെ ചിത്രീകരണം ആരംഭിച്ചത്. ആദ്യ സിനിമയുടെ ഷൂട്ടിങ്ങ് സമയത്തും ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. 2018ലാണ് കെജിഎഫ് പാര്‍ട്ട് 1 റിലീസ് ചെയ്തത്.
